സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്‌ക്കാന്‍ ഇബുക്ക്
മനാമ: വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പേറുന്ന കിലോകണക്കിന് ഭാരമുള്ള ബാഗിന്റെ ഭാരം കുറയ്‌ക്കാന്‍ പോകുന്നു. ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രിയുടേതാണ് തീരുമാനം.
സ്‌കൂള്‍ ബാഗുകള്‍ക്ക് ഭാരം വളരെ കൂടുതലാണ് എന്നും കുട്ടികള്‍ക്ക് താങ്ങാനാവുന്നില്ല എന്നും രക്ഷിതാക്കളുടെ ഭാഗത്തു നിന്നും നിരന്തരം പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്നും ഇങ്ങനെ ഒരു നീക്കം ഉണ്ടായിരിക്കുന്നത്.
പാഠ പുസ്‌തകങ്ങള്‍ക്ക് പകരം ഇ ബുക്ക് നടപ്പിലാക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ടവരോട് ചര്‍ച്ച ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി.
സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ഭാവിയില്‍ എങ്കിലും വിദ്യാര്‍ത്ഥികളുടെ ചുമലില്‍ നിന്നും ഭാരം കുറയ്‌ക്കുക എന്നതാണ് ഇപ്പോള്‍ ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രാലയം കണ്ടെത്തിയിരിക്കുന്ന മാര്‍ഗം.
കുട്ടികള്‍ വിദ്യാഭ്യാസം തുടങ്ങുന്ന ആദ്യ കാലങ്ങളില്‍ തന്നെ ഇത്ര വലിയ ഭാരം കുട്ടികളെ കൊണ്ട് ചുമപ്പിക്കുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും എന്ന് പ്രാദേശികമായി നടത്തിയ ഒരു പഠനത്തില്‍ തെളിഞ്ഞതുമാണ്.
ഏതൊക്കെ വിഷങ്ങളാണ് ഇ ബുക്കിലേക്ക് മാറ്റാനാവുക, ഏതൊക്കെ വിഷങ്ങള്‍ പാഠ്യ പദ്ധതിയില്‍ നിന്നും ഒഴിവാക്കാന്‍ കഴിയുക എന്നിവയെല്ലാം പഠിക്കാന്‍ ഏല്‍പിച്ചിരിക്കുകയാണ് മന്ത്രി.












Click it and Unblock the Notifications