Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബയ്‌ വിമാനത്താവളത്തില്‍ ഇ ഗെയ്‌റ്റ്‌

ദുബയ്‌: 2013 ജനുവരി മുതല്‍ ദുബയ്‌ ഇന്റനാഷണല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇ ഗെയ്‌റ്റ്‌ സംവിധാനം നിലവില്‍ വരും. ഇതോടെ വിമാനത്താവളത്തിലെ നടപടി ക്രമങ്ങള്‍ വളരെ വേഗത്തിലും എളുപ്പത്തിലും മുന്നോട്ട്‌ പോകും.

വെറും 22 സെക്കന്റുകള്‍ക്കുള്ളില്‍ ഈ പുതിയ ഇ ഗെയ്‌റ്റ്‌ സംവിധാനം നിലവില്‍ വന്നാല്‍ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാകും. അതുകൊണ്ട്‌ തന്നെ പാസ്‌പോര്‍ട്ട്‌ കണ്‍ട്രോള്‍ സെന്ററിന്‌ മുന്നില്‍ നീണ്ട വരിയില്‍ കാത്തു നില്‍ക്കേണ്ടി വരില്ല യാത്രക്കാര്‍ക്ക്‌.

ഓട്ടോമാറ്റിക്‌ തിരിച്ചറിയല്‍ സംവിധാനം ഉണ്ട്‌ ഈ ഇ ഗെയ്‌റ്റില്‍ അതുകൊണ്ട്‌ തന്നെ പാസ്‌പോര്‍ട്ട്‌ സ്‌കാന്‍ ചെയ്‌ത്‌ കഴിഞ്ഞാല്‍ യാത്രക്കാരന്റെ ബയോമെട്രിക്‌ വിവരങ്ങളും, മുഖത്തിന്റെ ചിത്രവും ഇ ഗെയ്‌റ്റ്‌ ശേഖരിക്കും.

വ്യാജ പാസ്‌പോര്‍ട്ട്‌ ആണ്‌ യാത്രക്കാരന്റെ കൈയില്‍ ഉള്ളത്‌ എങ്കില്‍ ഇ ഗെയ്‌റ്റിലൂടെയുള്ള യാത്ര തടയപ്പെടും. വ്യാജ പാസ്‌പോര്‍ട്ട്‌ ആണെന്ന്‌ തിരിച്ചറിയുന്നതോടൊപ്പം തന്നെ ഇക്കാര്യം ഓഫീസര്‍മാരെ അറിയിക്കുകയും ചെയ്യയും.

വിമാനത്താവളത്തില്‍ ഇ ഗെയ്‌റ്റ്‌ സ്ഥാപിക്കുന്നതിന്റെ ഒന്നാം ഘട്ടത്തില്‍ മൂന്നാം ടെര്‍മിനലില്‍ മാത്രമായിരിക്കും ഇ ഗെയ്‌റ്റുകള്‍ സാഥാപിക്കുക. ആകെ മൂന്ന്‌ 100 ഇ ഗെയ്‌റ്റുകളാണ്‌ മൂന്നാം ടെര്‍മിനലുകള്‍ സ്ഥാപിക്കുക.

2014 ആവുമ്പോഴേക്കും ദുബയ്‌ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ എല്ലാ ടെര്‍മിനലുകളിലും ഇ ഗെയ്‌റ്റ്‌ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കും എന്നാണ്‌ അധികൃതര്‍ നല്‍കുന്ന ഉറപ്പ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+