1മണിക്കൂറില്‍ 135 തൊഴിലാളികളെ അറസ്റ്റ് ചെയ്‌തു
ദുബയ്: ഒരു മണിക്കൂറിനുള്ളില്‍ 135 അനധികൃത ഏഷ്യന്‍ തൊഴിലാളികളെ ദുബയില്‍ അറസ്‌റ്റ് ചെയ്‌തു. വെറും ഒരു മണിക്കൂര്‍ നേരം മാത്രം നീണ്ടു നിന്ന ഓപറേഷനിലൂടെയാണ് ഇത്രയും അനധികൃത തൊഴിലാളികളെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്.
ജനറല്‍ ഡയരക്‌റ്ററേറ്റ് ഏന്റ് ഫോറീനര്‍ അഫയേഴ്‌സ് (ജിഡിആര്‍എഫ്‌എ)യുടെ ഇന്‍വെസ്റ്റിഗേഷന്‍ സെക്ഷന്‍ ഫരീജ് അല്‍ മുര്‍, അല്‍ മുതാന എന്നിവിടങ്ങളില്‍ നടത്തിയ റെയ്‌ഡിലാണ് 135 അനധികൃത തൊഴിലാളികളെ ഒറ്റയടിക്ക് പിടികൂടാനായത്.
അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുന്നവര്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത കൂടുതലാണ് എന്നതിനാലാണ് അധികൃതര്‍ അനധികൃത തൊഴിലാളികളുടെ കാര്യത്തില്‍ കടുത്ത നടപടി തന്നെ എടുക്കുന്നത്.
അറസ്റ്റ് ചെയ്യപ്പെട്ട 135 ഏഷ്യന്‍ തൊഴിലാളികളുടെയും പേരില്‍ രാജ്യത്ത് അനധികൃതമായി താമസിച്ചു എന്ന കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.
സാമൂഹിക സുരക്ഷ ഉറപ്പാക്കുക എന്നതാണ് അനധികൃത തൊഴിലാളികളെ കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിന് പിന്നിലെ ഉദ്ദേശം.
അറസ്റ്റ് ചെയ്യപ്പെട്ട 135 തൊഴിലാളികളെയും അല്‍ അവീര്‍ ഡിപോര്‍ട്ടേഷന്‍ സെന്റിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതല്‍ അന്വേഷണത്തിനായി അവരെ അവിടുന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കൈമാറും.
ഇങ്ങനെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ രാജ്യത്ത് നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി ഇനിയും റെയ്‌ഡുകള്‍ പ്രതീക്ഷിക്കാം എന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും ലഭിക്കുന്ന സൂചന.












Click it and Unblock the Notifications