തടവുപുള്ളികള്‍ക്ക് ഇനി ഇഷ്ടംപോലെ സംസാരിക്കാം
ദുബയ്: ഇനി മുതല്‍ തടവുപുള്ളികള്‍ക്കും ടെലഫോണില്‍ ഇഷ്ടം പോലെ സംവദിക്കാം. ദുബയ് ജയിലില്‍ കഴിയുന്ന തടവുപുള്ളികള്‍ക്കാണ് ടെലഫോണ്‍ വഴി പുറംലോകവുമായി സംവദിക്കാന്‍ കഴിയുക.
ജയിലില്‍ ടെലഫോണ്‍ സംവിധാനം മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് ദുബയ് പൊലീസ്. വളരെ ചുരുങ്ങിയ എണ്ണം ടെലഫോണ്‍ ബൂത്തുകള്‍ മാത്രമേ ജയിലില്‍ ഒരുക്കിയിട്ടുള്ളൂ എന്ന് തടവുപുള്ളികള്‍ പരാതിപ്പെടാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി.
ഈ പരാതിയുടെ ഫലമായാണ് ഇപ്പോള്‍ ജയിലുകളിലെ ടെലഫോണ്‍ സൗകര്യം മെച്ചപ്പെടുത്താന്‍ ദുബയ് പൊലീസ് ഒരുങ്ങുന്നത്. ഫോണ്‍ ബൂത്തുകളുടെ എണ്ണം കുറവായ കാരണം തടവുപുള്ളികള്‍ക്ക് കുടുംബാംഗങ്ങളോടും ബന്ധുക്കളോടും ആവശ്യാനുസരണം ബന്ധപ്പെടാന്‍ സാധിക്കുന്നില്ല ഇപ്പോള്‍.
നിലവില്‍ 220 ടെലഫോണ്‍ ബൂത്തുകളാണ് ദുബയ് ജയിലില്‍ ഉള്ളത്. ഇത് 500 എണ്ണം ആക്കാന്‍ ആണ് പദ്ധതി. ടെലഫോണ്‍ ബൂത്തുകളുടെ എണ്ണം വര്‍ദ്ധിച്ചാല്‍ അത് ജയില്‍വാസികള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാന്‍ സഹായകമാവും.
നിലവില്‍ ഫോണ്‍ ചെയ്യാന്‍ നീണ്ടവരികളായി കാത്തിരിക്കേണ്ട അവസ്ഥയിലാണ് തടവുപുള്ളികള്‍. ജയിലിനുള്ളില്‍ കൂടുതല്‍ ടെലഫോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ദുബയ് പൊലീസും എത്തിസലാത്ത് ടെലികമ്മ്യൂണിക്കേഷനും തമ്മില്‍ കരാര്‍ ഒപ്പിട്ടു കഴിഞ്ഞു.












Click it and Unblock the Notifications