നവംബര്‍ 1ന് ദുബയില്‍ സൗജന്യമായി യാത്ര ചെയ്യാം

പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിലൂടെ പരിസ്ഥിതി സംരക്ഷിക്കുന്നതിനെ കുറിച്ച് ബോധവത്‌കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആര്‍ടിഎ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡേ ആഘോിക്കുന്നത്.
പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഡേ ആഘോഷത്തിന്റെ ഓര്‍ഗനൈസിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഈസ അബ്ദുറഹ്മാന്‍ അല്‍ ദൂസരി ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ദുബയ് നഗരത്തിലെ വിവിധ പ്രദേശങ്ങളെ പരസ്‌പരം ബന്ധിപ്പിക്കുന്ന വിധത്തില്‍ ആണ് ദുബയിലെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ഒരുക്കിയിരിക്കുന്നത്. കടുത്ത ചൂട് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനം ഉപയോഗപ്പെടുത്തുന്ന യാത്രക്കാര്‍ക്ക് ഒരു അസൗകര്യമായി അനുഭവപ്പെടാതിരിക്കാന്‍ എയര്‍കണ്ടീസന്‍ ചെയ്‌ത കാത്തിരിപ്പ് കേന്ദ്രങ്ങളാണ് നഗരത്തില്‍ എങ്ങും ഒരുക്കിയിരിക്കുന്നത്.
സ്വകാര്യ വാഹങ്ങള്‍ ഉപേക്ഷിച്ച് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരുടെ എണ്‌ം ദുബയില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. 2012 ആഗസ്‌ത് വരെയുള്ള കണക്ക് പ്രകാരം 5.3 കോടി ആളുകളാണ് ബസ്സുകളില്‍ യാത്ര ചെയ്‌തിരിക്കുന്നത്.
1.1 കോടി പേര്‍ മെട്രോ ഫീഡര്‍ സേവനവും, 22,8000 പേര്‍ വാട്ടര്‍ സര്‍വ്വീസും ഉപയോഗപ്പെടുത്തിയിരിക്കുന്നതായും കണക്കുകള്‍ പറയുന്നു. അതുപോലെ ദുബയ് മെട്രോ സര്‍വ്വീസ് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്.
നവംബര്‍ ഒന്നിന് പുലര്‍ച്ചെ ഒരു മണി മുതല്‍ രാത്രി 12 മണി വരെ സൗജന്യമായി യാത്ര ചെയ്യാം.












Click it and Unblock the Notifications