അടിവസ്‌ത്രം മാത്രം ധരിച്ചെത്തിയ യുവാവ് അകത്ത്
ദുബയ്: അടിവസ്‌ത്രം മാത്രം ധരിച്ച് ദുബയ് ഷോപ്പിങ് മാളില്‍ എത്തിയ യുവാവ് അറസ്റ്റില്‍. 4 സുഹൃത്തുക്കളുമായാണ് ഇയാള്‍ ഷോപ്പിങ് മാളില്‍ എത്തിയത്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം മാന്യമായ വസ്‌ത്രം ധരിച്ചാണ് എത്തിയിരുന്നത്. എന്നാല്‍ വീടിനകത്ത് ധരിക്കുന്ന വസ്‌ത്രമായിരുന്നു ധരിച്ചത്.
വലിയ പെരുന്നാളിന്റെ മൂന്നാം നാളില്‍ മാളിലെ എസ്‌കലേറ്ററിലൂടെ അടിവസ്‌ത്രം മാത്രം ധരിച്ച് പോകുന്ന യുവാവിനെ രാവിലെ പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റ് ചെയ്യപ്പെട്ട 20 വയസ്സുകാരന്‍ യുവാവ് സ്വദേശി തന്നെയാണ് എന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന മറ്റു നാല് പേരെയും പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
20 വയസ്സിനും 21 വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തമാശയ്‌ക്കാണ് അടിവസ്‌ത്രം മാത്രം ധരിച്ച് ഷോപ്പിങ് മാളില്‍ എത്തിയത് എന്നാണ് പൊലീസിന് യുവാവിന്റെ ഭാഗത്ത് നിന്നും ലഭിച്ചിരിക്കുന്ന വിശദീകരണം.
പൊതു സ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനാണ് അഞ്ചു പേര്‍ക്കെതിരെയും പൊലീസ് കേസ് ചുമത്തിയിരിക്കുന്നത്. കുട്ടികളും, സ്‌ത്രീകളുമായി കുടംബമായി എത്തുന്ന ഷോപ്പിങ് മാള്‍ പോലുള്ള ഒരു പൊതു സ്ഥലത്ത് മാന്യമല്ലാത്ത വസ്‌ത്രം ധരിച്ച് എത്തിയത് ശരിയല്ല എന്നാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉള്ള വിശദീകരണം.












Click it and Unblock the Notifications