അനധികൃത ജോലിക്കാര്‍ക്ക് കുവൈത്തില്‍ നല്ല വാര്‍ത്ത
കുവൈത്ത്: അനധികൃത തൊഴിലാളികള്‍ക്ക് കുവൈത്തില്‍ നല്ല വാര്‍ത്ത. രാജ്യത്ത് അനധികൃത വിസയില്‍ എത്തി ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നിയമ വിധേയരായി അംഗീകരിക്കാന്‍ കുവൈത്ത് പുതിയ നിയമം കൊണ്ടു വരും.
സാധാരണ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പിടികൂടി തിരിച്ച് സ്വദേശത്തേക്ക് കയറ്റി അയക്കുകയാണ് ചെയ്യാറ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിന് പകരം രാജ്യത്തെ തൊഴില്‍ മേഖലയില്‍ ഇത്തരം അനധികൃത വിദേശ തൊഴിലാളികളെ ഉപയോഗപ്പെടുത്തുകയാണ് കുവൈത്ത് ഭരണകൂടത്തിന്റെ പുതിയ നീക്കം.
ഇക്കാര്യത്തില്‍ തീരുമാനം പെട്ടെന്ന് എടുക്കുന്നതിനുള്ള നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കുകയാണ് അധികൃതര്‍. തൊഴില്‍ മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് ഉടന്‍ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതും എന്നാണ് റിപ്പോര്‍ട്ട്.
വ്യാജ വിസകളിലൂടെ വഞ്ചിക്കപ്പെട്ട് കുവൈത്തില്‍ എത്തിപ്പെട്ട പ്രവാസികള്‍ക്ക് ഈ പുതിയ നിയമം യാഥാര്‍ത്ഥ്യം ആയാല്‍ വലിയ ആശ്വാസം ആയിരിക്കും. ഇങ്ങനെ വഞ്ചിക്കപ്പെട്ട് നിയമത്തിന്റെ കണ്ണില്‍ പെടാതെയിരിക്കാന്‍ ഒളിച്ചും പാത്തും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ എന്ന പോലെ കുവൈത്തില്‍ ജീവിക്കുന്ന മലയാളികളുടെ എണ്ണവും കുറവല്ല.












Click it and Unblock the Notifications