നാട്ടിലെത്തിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന്

തനിക്ക് ജോലിയും, താമസിക്കാന്‍ ഒരിടവുമില്ല, അതിനാല്‍ തന്നെ നാട്ടിലെത്താന്‍ സഹായിക്കണം എന്നും, അല്ലെങ്കിലും ജീവിതം അവസാനിപ്പിക്കും എന്ന് കാണിച്ച് ഇയാള്‍ മൈഗ്രന്റ്‌സ് റൈറ്റ്‌സ് കൗണ്‍സിലിന്റെ വൈസ് പ്രസിഡന്റ് എം ഭീം റെഡ്ഡിക്ക് കത്തയച്ചിരിക്കുകയാണ്.
ഹെര്‍ണിയ, കിഡ്‌നിക്ക് വേദന, സന്ധി വേദന തുടങ്ങിയ അസുഖങ്ങയളുമായി താനിവിടെ കഷ്‌ടപ്പെടുകയാണ് എന്നാണ് ഇയാള്‍ അധികൃതരെ അറിയിച്ചിരിക്കുന്നത്. തന്റെ അയല്‍പ്പക്കകാര്‍ തന്നെ അടുത്തുള്ള ഒരു ക്ലിനിക്കില്‍ കൊണ്ടു പോയി. എന്നാല്‍ തുടര്‍ ചികിത്സയ്‌ക്ക് തന്റെ അടുത്ത് പണം ഇല്ല. റഫീഖ് പറയുന്നു.
തനിക്ക് 4 പെണ്‍മക്കളും, ഒരു മകനും ആണെന്നും, തന്നെ നാട്ടില്‍ എത്താന്‍ സഹായിച്ചില്ലെങ്കില്‍ താനിവിടെ ഒമാനില്‍ ആത്മഹത്യ ചെയ്യും എന്നും, തന്റെ കുടുംബം ഇന്ത്യയില്‍ ഇല്ലാതാവും എന്നും ആണിയാള്‍ പറയുന്നത്.
തന്റെ മാതൃഭാഷയായ തെലുഗുവിലാണ് ഇയാള്‍ കത്തെഴുതിയിരിക്കുന്നത്. ഇയാള്‍ക്ക് അസുഖമാണ് എന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചാല്‍ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാം എന്നാണ് എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications