Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ബസ്‌ മറിഞ്ഞ്‌ 1മലയാളിവിദ്യാര്‍ത്ഥി മരിച്ചു

Oman Map
മസ്‌കറ്റ്‌: ഒമാനില്‍ സ്‌കൂള്‍ ബസ്‌ മറിഞ്ഞ്‌ ഒരു മലയാളി വിദ്യാര്‍ത്ഥി മരിച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക്‌ അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്‌. കൊല്ലം സ്വദേശികളായ റഷീദിന്റെയും ഷാഹിദയുടെയും പത്തു വയസ്സുകാരന്‍ മകന്‍ ജാബിര്‍ ആണ്‌ മരിച്ച മലയാളി വിദ്യാര്‍ത്ഥി.

സീബ്‌ ഇന്ത്യന്‍ സ്‌കൂളിന്റെ ബസ്സാണ്‌ അപകടത്തില്‍ പെട്ടിരിക്കുന്നത്‌. അപകടത്തില്‍ പരിക്കേറ്റ പതിനൊന്നോളം വിദ്യര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇതില്‍ 4 പേരുടെ ആരോഗ്യനില ഗുരുതരമാണ്‌.

സീബ്‌ ഇന്ത്യന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ്‌ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച ജാബിര്‍. ജാബിറിന്റെ സഹോദരന്‍ ആമിറും അപകടത്തില്‍ പെട്ടിട്ടുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. റുസൈലിലെ മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌ ജാബിറിന്റെ മൃതദേഹം. അപകടത്തില്‍ പരിക്കേറ്റ മറ്റു വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ബുധനാഴ്‌ച രാവിലെ ഏഴു മണിയോടെ ആണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. സീബ്‌ സിറ്റി സെന്ററിന്‌ സമീപം എതിരെ വന്ന ഒരു വാഹനവുമായി കൂട്ടിയിടിച്ച സ്‌കൂള്‍ ബസ്‌ മറിയുകയാണ്‌ ഉണ്ടായത്‌.

ഫഞ്ച ഭാഗത്തു നിന്നും ഉള്ള വിദ്യാര്‍ത്ഥികള്‍ ആണ്‌ ബസ്സില്‍ ഉണ്ടായിരുന്നത്‌. മസ്‌ക്കറ്റ്‌ ഖൗല, റോയല്‍ ആശുപത്രി, അല്‍ഹൈല്‍, ബദര്‍അല്‍സമ എന്നീ ആശുപത്രികളിലായാണ്‌ പരിക്കേറ്റ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+