ഒമാനില്‍ കടക്കാന്‍ ശ്രമിച്ച 50 പേര്‍ പിടിയില്‍
മസ്‌ക്കറ്റ്: അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാനുള്ള 50 ആളുകളുടെ ശ്രമം ഒമാന്‍ റോയല്‍ പൊലീസ് പരാജയപ്പെടുത്തി. വടക്കന്‍ ഒമാനില്‍ നടത്തിയ 2 മിന്നല്‍ പരിശോധനകളില്‍ ആണ് ഇത്രയും ആളുകളെ ഒറ്റയടിക്കാന്‍ പിടിക്കാന്‍ കഴിയുന്നത്.
ഒമാന്‍ റോയല്‍ പൊലീസിന്റെ കോസ്‌റ്റ് ഗാര്‍ഡ് സംഘം ആണ് അനധികൃതമായി രാജ്യത്തേക്ക് കടക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയിരിക്കുന്നത്.
23 പേര്‍ ബോട്ടില്‍ എത്തി രാജ്യത്തേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നതായി കോസ്‌റ്റ ഗാര്‍ഡിന് വിവരം ലഭിക്കുകയായിരുന്നു. സൊഹാറില്‍ വെച്ച് കോസ്‌റ്റ് ഗാര്‍ഡ് സംഘം 23 നുഴഞ്ഞുകയറ്റക്കാരെ വളയുകയായിരുന്നു.
സുവെയ്‌ഖ് നഗരത്തിലെ ഖലീല്‍ ഭാഗത്ത് വെച്ച് 27 ഏഷ്യക്കാരെയും കോസ്‌റ്റ് ഗാര്‍ഡ് പിടികൂടി.
ഈ സാഹചര്യത്തില്‍ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ പിടികൂടാന്‍ പൊലീസിനെ സഹായിക്കാന്‍ അധികൃതര്‍ ജനങ്ങളോട് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.












Click it and Unblock the Notifications