227 അനധികൃത താമസക്കാരെ പിടികൂടി

നിസ്വ നഗരത്തിന്റെ വ്യത്യസ്‌ത ഭാഗങ്ങളില്‍ നടത്തിയ റെയ്‌ഡില്‍ നിന്നും ആണ് 270 ആള്‍ക്കാരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതില്‍ 90 പേര്‍ അനധികൃതമായി ഒമാനില്‍ കയറിക്കൂടിയവരാണ്. ബാക്കിയുള്ള 137 പേര്‍ രാജ്യത്തെ റെസിഡന്‍ഷ്യല്‍ നിയമങ്ങള്‍ ലംഘിച്ചതിന്റെ പേരിലാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്.
്‌അറസ്റ്റ് ചെയ്യപ്പെട്ടവര്‍ നിരവധി കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നവരാണ് എന്ന് പൊലീസ് അറിയിച്ചു. ഇലക്ട്രിക് കേബിള്‍ മോഷ്ടിക്കുക, വ്യാജമദ്യം ഉണ്ടാക്കുക, കള്ളക്കടത്ത്, ലൈസന്‍സില്ലാതെ, പുകയില ഉല്‌പന്നങ്ങളും സിഗററ്റും വില്‌ക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്‌തിട്ടുള്ളവരാണ് ഇതില്‍ മിക്കവരും.
ഇങ്ങനെ അനധികൃതമായി രാജ്യത്ത് താമസിക്കുന്നവര്‍ സമൂഹത്തെ പ്രതികൂലമായി സ്വാധാനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ ഇത്തരക്കാരെ ഒമാനില്‍ നിന്നും പറിച്ചെറിയുക എന്നത് കര്‍ശനമായി നടപ്പിലാക്കാനാണ് അധികൃതരുടെ ഉറച്ച തീരുമാനം.
9999 എന്ന നമ്പറിലേക്ക് വിളിച്ച് രാജ്യത്തെ അനധികൃത താമസക്കാരെ കുറിച്ചുള്ള വിവരം നല്‍കണം എന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications