Get Updates
Get notified of breaking news, exclusive insights, and must-see stories!

വലിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

Eid
ദുബയ്‌: ബലി പെരുന്നാള്‍ പ്രമാണിച്ച്‌ യുഎഇയിലെ സ്വകാര്യ, പൊതു സ്ഥാപനങ്ങളിലെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 25, വ്യാഴാഴ്‌ച മുതല്‍ ഒക്ടോബര്‍ 28, ഞായറാഴ്‌ച വരെ നാല്‌ ദിവസങ്ങള്‍ ആണ്‌ യുഎഇയിലെ പൊതു മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ഈദുല്‍ അഹ്‌ദയോട്‌ അനുബന്ധിച്ചി ലഭിക്കുന്ന അവധി ദിനങ്ങള്‍.

ബുധനാഴ്‌ചയാണ്‌ പൊതു മേഖലയില്‍ വലിയ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചത്‌. അവധി ദിനങ്ങള്‍ കഴിഞ്ഞ്‌ ഒക്ടോബര്‍ 29ന്‌ പതിവ്‌ പോലെ പ്രവൃത്തി ദിനങ്ങള്‍ പുനരാരംഭിക്കും.

എന്നാല്‍ സ്വകാര്യ മേഖലയില്‍ യുഎഇയില്‍ മൂന്ന്‌ ദിവസം മാത്രമേ ബലി പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ അവധി നല്‍കുന്നുള്ളൂ. ഒക്ടോബര്‍ 25, വ്യാഴാഴ്‌ച മുതല്‍ ഒക്ടോബര്‍ 27 ശനിയാഴ്‌ച വരെ ആണ്‌ സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക്‌ അവധി നല്‍കുന്നത്‌.

ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇത്തവണ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്‌ ഒക്ടോബര്‍ 26നായിരിക്കും എന്ന്‌ നേരത്തെ റിപ്പോര്‍ട്ട്‌ വന്നിരുന്നു. ചാന്ദ്ര വര്‍ഷത്തിലെ ദുല്‍ഹജ്ജ്‌ മാസത്തിലെ പത്താമത്തെ ദിവസമാണ്‌ ഈദുല്‍ അഹ്‌ദ ലോകമെമ്പാടും ആഘോഷിക്കുക.

ദുല്‍ഹജ്ജ്‌ മാസം ആനൃവുമ്പോഴേക്കും ഹജ്ജ്‌ തീര്‍ത്ഥാടനത്തിനായി ലോകത്തിന്റെ വിവിഘ ഭാഗങ്ങളില്‍ നിന്നും ഇസ്ലാം മത വിശ്വാസികള്‍ സൗദി അറേബ്യയിലെ മക്കയില്‍ എത്തുന്നു. ഈ ഹജ്ജ്‌ തീര്‍ത്ഥാടനത്തിന്റെ ഭാഗമായ അറഫ സംഗമത്തിന്റെ പിറ്റേ ദിവസം ആണ്‌ വലിയ പെരുന്നാളായി ആഘോഷിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+