കനത്ത മൂടല്‍മഞ്ഞ്: യുഎഇ വലയുന്നു
അല്‍ എയ്‌ന്‍: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് യുഎഇയില്‍ യാത്രക്കാര്‍ ദുരിതത്തില്‍. അതേസമയം കടുത്ത ചൂട് മാറി പതുക്കെ അന്തരീക്ഷം തണുക്കുന്നത് യുഎഇയിലെ ജനങ്ങള്‍ ക്ക് ആശ്വസം ആകുന്നുമുണ്ട്.
രാത്രി സമയത്താണ് മഞ്ഞ് ശക്തമാകുന്നത്. അതുകൊണ്ട് തന്നെ ദീര്‍ഘദൂര യാത്രക്കാരെയാണ് ഈ മൂടല്‍ മഞ്ഞ് കൂടുതലായി ബാധിക്കുന്നത്. റോഡുകളിലും മറ്റും മൂടല്‍ മഞ്ഞ് നിറഞ്ഞിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ വളരെ വേഗം കുറച്ചാണ് സഞ്ചരിച്ചത്.
പലയിടങ്ങളിലും റോഡുകളില്‍ ചലിക്കാനാവാത്ത വാഹനങ്ങളുടെ നീണ്ട നിരയാണ് മൂടല്‍ മഞ്ഞു മൂലം ഉണ്ടായത്.
മാര്‍ക്കറ്റുകളിലേക്ക് സാധനങ്ങളും കൊണ്ട് വരുന്ന വാഹനങ്ങള്‍ മൂടല്‍ മഞ്ഞില്‍ പെട്ട് റോഡില്‍ കുടുങ്ങി കിടന്ന കാരണം പലയിടത്തും വളരെ വൈകിയാണ് മാര്‍ക്കറ്റുകള്‍ സജീവമായത്.
മൂടല്‍ മഞ്ഞ് വകവെക്കാതെ റോഡിലൂടെ ചീറിപ്പാഞ്ഞു പോകുന്ന വാഹനങ്ങള്‍ എല്ലാ വര്‍ഷവും യുഎഇയില്‍ ഇക്കാലത്ത് അപകടങ്ങള്‍ക്ക് കരണമാവാറുണ്ട്. അതുകൊണ്ട് തന്നെ റോഡപകടങ്ങള്‍ ഒഴിവാക്കി യാത്ര സുരക്ഷിതമാക്കാന്‍ ദുബയ് ട്രാഫിക് പൊലീസ് റോഡുകളില്‍ കനത്ത കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇതിനിടയില്‍ മൂടല്‍ മഞ്ഞ് കാരണം വൈദ്യുതി തകരാറിലായതിനാല്‍ രണ്ട് മണിക്കൂര്‍ നേരത്തേക്ക് അടച്ചിടേണ്ടി വന്ന ദുബയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയില്‍ ആയിട്ടുണ്ട്.












Click it and Unblock the Notifications