Get Updates
Get notified of breaking news, exclusive insights, and must-see stories!

വിസ പ്രശ്‌നങ്ങള്‍ക്ക്‌ 24മണിക്കൂര്‍ ഹോട്ട്‌ലൈന്‍

ദുബയ്‌: വിസ, താമസം എന്നിവയെ കുറിച്ച്‌ പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക്‌ മറുപടി നല്‍കാന്‍ ഒരു 24 മണിക്കൂര്‍ ഹോട്ട്‌ലൈന്‍ സേവനം തുടങ്ങാന്‍ പോകുന്നു. ഇതു സംബന്ധിച്ച്‌ പ്രഖ്യാപനം ബുധനാഴ്‌ച ആണ്‌ ഉണ്ടായിരിക്കുന്നത്‌.

ഈ പുതിയ ഹോട്ട്‌ലൈന്‍ സേവനം ദുബയ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ്‌ എങ്കിലും, ഈ സംവിധാനം നിലവില്‍ വന്നു കഴിഞ്ഞാല്‍ യുഎഇയില്‍ എവിടെ നിന്നും ഉള്ളവരുടെ സംശയങ്ങള്‍ക്കും മറുപടി ലഭിക്കുന്നതായിരിക്കും.

ആളുകള്‍ക്ക്‌ സംശയങ്ങള്‍ ചോദിക്കാന്‍ ഒരു ടോള്‍ ഫ്രീ നമ്പര്‍ ആണ്‌ ഈ ഹോട്ട്‌ലൈന്‍ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്നത്‌. 8005111 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ്‌ വിസയുമായി ബന്ധപ്പെട്ട എന്ത്‌ സംശയങ്ങളും ഉള്ളവര്‍വിളിക്കേണ്ടത്‌.

യുഎഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നും ഉള്ള സംശയങ്ങളും അന്വേഷണങ്ങളും നിര്‍ദ്ദേശങ്ങളും ഈ നമ്പറില്‍ സ്വീകരിക്കപ്പെടുന്നതായിരിക്കും. ഫോണ്‍, ഫാക്‌സ്‌, ഇമെയില്‍, ചാറ്റ്‌ എന്നിവയിലൂടെ എല്ലാം പരാതികള്‍ സ്വീകിക്കുന്നതായിരിക്കും.

എല്ലാ എമിറേറ്റുകളിലെയും അതാത്‌ ഡിപ്പാര്‍ട്ട്‌മെന്റുകളുമായും ഈ ഹോട്ട്‌ലൈന്‍ സെന്റര്‍ ബന്ധിപ്പിച്ചിരിക്കും. അതുകൊണ്ട്‌ തന്നെ പരാതകളോ, സംശയങ്ങളോ അത്‌ എമിറേറ്റില്‍ നിന്നും വന്നാലും അതാത്‌ ഓഫീസുകളിലേക്ക്‌ തിരിച്ചു വിട്ട്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ട്‌ പരാതിക്കാരെ അറിയിക്കാന്‍ സാധിക്കും ഈ ഹോട്ട്‌ലൈന്‍ സെന്ററിന്‌.

നേരത്തെ ഓരോ എമിറേറ്റിലെയും ആള്‍ക്കാര്‍ക്ക്‌ അതാത്‌ എമിറേറ്റിലെ റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റിലെ ഓപറേറ്ററെ വിളിച്ചാല്‍ മാത്രമേ ഇത്തരം കാര്യങ്ങളെ കുറിച്ച്‌ അറിയാന്‍ സാധിച്ചിരുന്നുള്ളൂ.

പുതിയ സംവിധാനം അനുസരിച്ച്‌ അജ്‌മാന്‍, ഷാര്‍ജ, അബുദാബി എന്നീ ഏത്‌ എമിറേറ്റിലെ ആള്‍ക്കും തങ്ങളുടെ വിസ പ്രശ്‌നങ്ങളുടെ പരിഹാരം ദുബയിലുള്ള ഈ ഹോട്ട്‌ലൈന്‍ സെന്ററിന്റെ ടോള്‍ഫ്രീ നമ്പറിലേക്ക്‌ വിളിച്ചാല്‍ ലഭിക്കുന്നതായിരിക്കും.

അടുത്താഴ്‌ച മുതല്‍ ഹോട്ട്‌ലൈന്‍ പ്രവര്‍ത്തനിരതം ആകും എന്നാണ്‌ അറിയിച്ചിരിക്കുന്നത്‌. വകുപ്പ്‌ ഡയരക്ടര്‍ ജനറല്‍ നാസര്‍ അല്‍ അവാദി അല്‍ മിന്‍ഹലിയാണ്‌ ഹോട്ട്‌ലൈന്‍ വരുന്ന കാര്യം വാര്‍ത്താ സമ്മേളനം നടത്തി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+