യുഎഇയില്‍ ശക്തമായ പൊടിക്കാറ്റും മഴയും

യുഎഇ ദ്വീപുകളിലും, തീരപ്രദേശങ്ങളിലും വളരെ ശക്തമായ മഴയും കാറ്റും ആണ് അനുഭവപ്പെടുന്നത്. അബുദാബിയിലും മറ്റു എമിറേറ്റുകളിലും ശക്തമായ മഴയില്‍ മരങ്ങള്‍ കടപുഴകി വീണു.
ശക്തമായ ഇടിമിന്നലും, ഇടിമുഴക്കവും യുഎഇയുടെ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുണ്ട്. അറബിക്കടലിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥ വലരെ മോശമായാണ് അനുഭവപ്പെട്ടത്.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റിയോറോളജി ഏന്റ് സീസ്‌മോളജി (എന്‍സിഎംഎസ്) 9.4 മില്ലീമിറ്റര്‍ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അബു ബാക്‌ഹുഷ് ദ്വീപിലാണിത്.
അബുദാബിയിലും മൂടിക്കെട്ടിയ കാലാവസ്ഥയാണ് എന്നാണ് റിപ്പോര്‍ട്ട്. യുഎഇയില്‍ അങ്ങോളമിങ്ങോളം കനത്ത മഴയും, ശക്തമായ പൊടിക്കാറ്റും ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
വാഹനം ഓടിക്കുമ്പോള്‍ മുന്നോട്ടുള്ള കാഴ്‌ച മങ്ങി പോവുന്നതും, കാറ്റും സുഖകരമായ ഡ്രൈവിങ്ങിന് തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications