Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂസഫ് അലി ഗള്‍ഫിലെ ശക്തനായ ഇന്ത്യക്കാരന്‍

Yusuff Ali
ദുബയ്: ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം സ്വാധീനമുള്ള നൂറ് ഇന്ത്യക്കാരുടെ പട്ടികയില്‍ യൂസഫ് അലി വീണ്ടും ഒന്നാമത്. പ്രമുഖ പ്രവാസി വ്യവസായിയും എംകെ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ എം.ഡിയുമായ എം.എ. യൂസഫലി രണ്ടാം തവണയാണ് ഈ പദവി നേടുന്നത്. അറേബ്യന്‍ ബിസിനസ് മാഗസിനാണ് വീണ്ടും യൂസഫലിയെ ഒന്നാമനായി തിതരഞ്ഞെടുത്തത്.

ദുബയ് മദീനത്ത് ജുമേരിയ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മയാണ് പട്ടിക പുറത്തുവിട്ടത്.രഘുവിന്ദര്‍ ഖട്ടാരിയ (ഭാരതി എയര്‍ടെല്‍), ഫിറോസ് അല്ലന (ഐ.എഫ്.എഫ്.സി.ഒ ഗ്രൂപ്) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഇരുപത്തിയൊമ്പത് രാജ്യങ്ങളിലായി ഒട്ടേറെ വ്യവസായ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ലുലു ഗ്രൂപ്പിന്റെ കീഴില്‍ 29000 ത്തോളം ജീവനക്കാരാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 22000 പേരും മലയാളികളാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള യൂസഫലിയെ കേന്ദ്രസര്‍ക്കാര്‍ പത്മശ്രീ അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.

ഗള്‍ഫ് രാജ്യകുടുംബാംഗങ്ങള്‍ക്കിടയിലും അധികാര സ്ഥാനങ്ങളില്‍ ഉള്ളവരുമായ അടുപ്പവും ജനങ്ങള്‍ക്കിടയിലെ സ്വീകാര്യതയും മുന്‍നിര്‍ത്തിയാണു മാഗസിന്‍ 100 പേരുടെ പട്ടിക പുറത്തുവിട്ടത്.

നോര്‍ക്ക വൈസ് ചെയര്‍മാന്‍, കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി, അടുത്തിടെ രൂപവത്കരിച്ച എയര്‍ കേരള എന്നിവയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ഇദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+