മലയാളിഡോക്ടറുടെ മരണം:പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
അബുദാബി: അബുദാബിയില്‍ മലയാലി ഡോക്ടര്‍ രാജന്‍ ഡാനിയേല്‍ കൊല്ലപ്പെട്ട കേസിലെ പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. മുഹമ്മദ് അബ്ദുല്‍ ജമീല്‍ എന്നു പേരുള്ള പാക്കിസ്ഥാന്‍കാരനാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചിരിക്കുന്നത്.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ഇയാളെ മനോരോഗ ചികിത്സ നല്‍കുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവന്തപുരം സ്വദേശിയാണ് കൊല്ലപ്പെട്ട രാജന്‍ ഡാനിയേല്‍ (56). അബുദാബിയിലെ അഹല്യ ആശുപത്രിയിലെ യൂറോളജിസ്‌റ്റ് ആയിരുന്ന ഡോക്ടര്‍.
രോഗിയെന്ന വ്യാജേന ഡോക്ടറുടെ സണ്‍സല്‍ട്ടിങ് റൂമില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു പാക് സ്വദേശി. ഡോക്ടറുടെ ചികിത്സയില്‍ തൃപ്‌തനല്ലാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ കൊലപ്പെടുത്തിയത് എന്നാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച വൈകീട്ട് 6.30ഓടെ ആണ് കൊലപാതകം നടന്നത്. കൊല നടക്കുമ്പോള്‍ ഡോക്ടറുടെ കണ്‍സല്‍ട്ടിങ് റൂമില്‍ ഡോക്ടറും പ്രതിയും മാത്രമാണ് ഉണ്ടായിരുന്നത്. കൊല നടന്നതിന് തൊട്ടു പിന്നാലെ ഇയാള്‍ ഡോക്ടറുടെ മുറിയില്‍ നിന്നും ഇറങ്ങി ഓടുന്നത് കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്.
കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നാണ് ഡോക്ടര്‍ മരിച്ചത്. രക്തത്തില്‍ കുളിച്ചിരിക്കുന്ന തരത്തിലാണ് ഡോക്ടറുടെ മൃതദേഹം കാണപ്പെട്ടത്.












Click it and Unblock the Notifications