Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ഡോക്ടര്‍ അബുദാബിയില്‍ കൊല്ലപ്പെട്ടു

Blood
അബുദാബി: മലയാളി ഡോക്ടര്‍ അബുദാബിയില്‍ വെട്ടേറ്റ്‌ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശിയായ ഡോ. രാജന്‍ ഡീനിയേലാണ്‌ കൊല്ലപ്പെട്ടത്‌. അബുദാബിയിലെ അല്‍ അഹാലിയ ആശുപത്രിയിലാണ്‌ ഡോക്ടര്‍ ജോലി ചെയ്‌തിരുന്നത്‌.

രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ്‌ രാജന്‍ ഡാനിയേലിന്റെ മൃതദേഹം കാണപ്പെട്ടത്‌. ആശുപത്രിയില്‍ അദ്ദേഹത്തിന്റെ മുറയില്‍ വെച്ചുതന്നെയാണ്‌ കൊല നടന്നിരിക്കുന്നത്‌.

കൊല നടക്കുമ്പോള്‍ രാജന്‍ ഡാനിയേല്‍ ആശുപത്രിയില്‍ ഡ്യൂട്ടിയിലായിരുന്നു. വൈകീട്ട്‌ 6.30ഓടെയാണ്‌ മരണം സംഭവിച്ചിരിക്കുന്നത്‌ എന്നാണ്‌ അനുമാനം. സംഭവവുമായി ബന്ധപ്പെട്ട്‌ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരു പാക്കിസ്ഥാന്‍കാരനെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

ഇടാള്‍ കൊല നടന്നതിനു തൊട്ടു മുമ്പായി ഡോക്ടറുടെ മുറിയില്‍ നിന്നും ഓടിപോകുന്നതായി കണ്ടവരുണ്ട്‌. മുഹമ്മദ്‌ അബ്ദുള്ള ജമീല്‍ എന്നാണ്‌ ഈ പാക്കിസ്ഥാന്‍കാരന്റെ പേര്‌.

ഡോക്ടറുടെ കഴുത്തില്‍ മുറിവേറ്റിട്ടുണ്ട്‌. ഈ മുറിവില്‍ നിന്നും രക്തം വാര്‍ന്നാണ്‌ മരണം സംഭവിച്ചത്‌ എന്നാണ്‌ റിപ്പോര്‍ട്ട്‌. കൊല്ലപ്പെട്ട ഡോക്ടറും, അറസ്‌റ്റ്‌ ചെയ്യപ്പെട്ട പാക്കിസ്ഥാന്‍കാരനും തമ്മില്‍ എന്താണ്‌ ബന്ധം എന്ന്‌ ഇതുവരെ വ്യക്തമായിട്ടില്ല.

രോഗി എന്ന വ്യാജേന ആണ്‌ ഇയാള്‍ ഡോക്ടറുടെ മുറിയില്‍ കടന്നു കൂടിയത്‌. കൊല നടക്കുന്ന സമയത്ത്‌ ഇയാളും ഡോക്ടറും മാത്രമാണ്‌ മുറിയില്‍ ഉണ്ടായിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+