ബഹ്‌റൈനില്‍ സ്‌ഫോടനം:ഇന്ത്യക്കാരനടക്കം 2 മരണം
മനാമ: ബഹ്‌റൈനില്‍ സ്‌ഫോടന പരമ്പരയില്‍ ഇന്ത്യക്കാരനടക്കം രണ്ട് പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായ പരിക്കേറ്റു. തിങ്കളാഴ്‌ച രാവിലെ തുടര്‍ച്ചയായി അഞ്ച് ബോംബ് സ്‌ഫോടനം ആണ് ബഹ്‌റൈനില്‍ ഉണ്ടായിരിക്കുന്നത്.
തമിഴ്‌നാട്ടുകാരനായ ടി മുരുകയ്യനാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍. ബംഗ്ലാദേശുകാരനാണ് രണ്ടാമത്തെയാള്‍. അപകടത്തില്‍ പരിക്കേറ്റിരിക്കുന്നത് ഏഷ്യക്കാരനായ ഒരു ശുചീകരണ തൊഴിലാളി ആണ് എന്നാണ് റിപ്പോര്‍ട്ട്.
ഖുദാബിയ, അദ്‌ലിയ എന്നീ സ്ഥലങ്ങളില്‍ ആണ് ബോംബ് സ്‌ഫോടനം നടന്നിരിക്കുന്നത്. വഴിയരികില്‍ കണ്ട ബോംബ് അറിയാതെ തൊഴിച്ചതാണ് മരണത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.
ബോംബ് തൊഴിച്ച ആള്‍ സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. രണ്ടാമത്തെ മരണം സംഭവിച്ചത് ഖുദാബിയയിലെ അവാല്‍ സിനിമയ്‌ക്ക് അടുത്ത് നടന്ന സ്‌ഫോടനത്തില്‍ ആണ്. സ്‌ഫോടനത്തില്‍ പുരിക്കേറ്റയാള്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷം ആണ് മരിക്കുന്നത്.
അദ്‌ലിയയില്‍ നടന്ന സ്‌ഫോടനത്തിലാണ് ശുചീകരണ തൊഴിലാളിക്ക് ഗുരുതരമായ പരിക്കേല്‍ക്കുന്നത്. ഇയാള്‍ തെരുവ് ശുചിയാക്കിക്കൊണ്ടിരിക്കുന്നതിനിടയില്‍ ആണ് സ്‌ഫോടനം നടന്നത്.
സ്‌ഫോടനം നടന്ന പശ്ചാത്തലത്തില്‍ വഴിയരികിലും മറ്റും സംശയം തോന്നുന്ന എന്തെങ്കിലും വസ്‌തുക്കള്‍ കണ്ടാല്‍ അവയില്‍ നിന്നും ഒരു അകലം സൂക്ഷിക്കാനും അക്കാര്യം പൊലീസില്‍ അറിയിക്കാനും ജനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണ് അധികൃതര്‍.
ഭരണകൂടത്തിന് എതിരെ ബഹ്‌റൈനില്‍ പ്രതിഷേധവും പ്രക്ഷോഭവും ശക്തമായ സഹചര്യത്തില്‍ ഈ സ്‌ഫോടന പരമ്പരയുടെ ഗൗരവം വളരെ വലുതാണ്.












Click it and Unblock the Notifications