കാറിടിച്ച് കൊന്ന് കടന്നുകളഞ്ഞു
ദുബയ്: ഒരാളെ വാഹനമിടിച്ച് കൊല്ലുകയും രണ്ട് പേരെ പരിക്കേല്‍പിക്കുകയും ചെയ്‌ത രണ്ട് ദുബയ് സ്വദേശികളെ ദുബയ് പൊലീസ് അറസ്റ്റ് ചെയ്‌തു. അപകടം നടന്ന ഉടനെ സംഭവ സ്ഥലത്ത് നിന്നും ഇരുവരും കടന്നു കളയുകയായിരുന്നു.
ഒരു പാക്കിസ്ഥാനി തൊഴിലാളി ആണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. വലിയ പെരുന്നാളിന്റെ തലേ ദിവസം, ഒക്ടോബര്‍ 25നാണ് അപകടം നടന്നത്. അപകടം കണ്ടുനിന്ന വഴിയാത്രക്കാരാണ് പൊലീസ് ഓപറേഷന്‍ റൂമിലേക്ക് വിളിച്ച് അപകടത്തെ കുറിച്ച് വിവരം അറിയിച്ചത്.
വാഹനം സംഭവസ്ഥലത്ത് ഉപേക്ഷിച്ചായിരുന്നു പ്രതികള്‍ രക്ഷപ്പെട്ടത്. സ്ഥലത്തെത്തി വാഹനം പരിശോധിച്ച പൊലീസ് ട്രമഡോള്‍ എന്നു പേരുള്ള നിരോധിച്ച മരുന്ന് വാഹനത്തില്‍ നിന്നും കണ്ടെടുത്തിരുന്നു.
വാഹനത്തിന്റെ ഡ്രൈവറെയും ഉടമയെയും ആണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇവരാണ് അപകട സമയത്ത് കാറില്‍ ഉണ്ടായിരുന്നു. ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒളിച്ചു താമസിക്കുകയായിരുന്നു ഡ്രൈവര്‍. അപകടം നടന്ന് രണ്ട് ദിവസം കഴിഞ്ഞാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. പിന്നെയും 2 ദിവസം കൂടി കഴിഞ്ഞാണ് കാറുടമയെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഈ കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications