ദുബായില്‍ തീപ്പിടുത്തം

ഞങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിന്റെ തൊട്ടുമുകളിലാണ് തീപിടിച്ചത്. ഈ നിലയില്‍ തന്നെ രണ്ടു അപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തീപിടിച്ച കെട്ടിടാവശിഷ്ടങ്ങള്‍ താഴേക്ക് വീണ് കാറുകളും അഗ്നിക്കിരയായിട്ടുണ്ട്. പാസ്‌പോര്‍ട്ടുകളും വിലപിടിപ്പുള്ള മറ്റുവസ്തുക്കളുമെടുത്ത് ഓടി താഴോട്ടിറങ്ങുകയായിരുന്നു-32ാം നിലയില്‍ താമസിക്കുന്ന അഫ്‌സാന യുഎഇ ന്യൂസ്‌പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
മറ്റു കെട്ടിടങ്ങളുടെ മറവിലായതിനാല്‍ തീ അധികം പുറത്തേക്ക് കാണുന്നില്ല. അഗ്നിശമനസേനാംഗങ്ങള്‍ തീ കെടുത്താന്‍ കിണഞ്ഞ് പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തംവീല്‍ ടവറിനടുത്തുള്ള അല്‍സീഫ് ടവറിലുള്ള താമസക്കാരെയും ഒഴിപ്പിച്ചിട്ടുണ്ട്.
തീയുള്ള കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ചുറ്റുപ്പാടും തെറിച്ചുവീഴുന്നതാണ് പടരുന്നതിനു കാരണം. ഈ ഭാഗത്തേക്ക് ആളുകള്‍ കടന്നുവരുന്നത് വിലക്കിയിട്ടുണ്ട്.
<center><center><iframe width="420" height="315" src="http://www.youtube.com/embed/pIU_jnipy_c" frameborder="0" allowfullscreen></iframe></center></center>












Click it and Unblock the Notifications