സാലഡില്‍ കൂറ, 30 ലക്ഷം നഷ്ടപരിഹാരം!

ഭക്ഷണത്തില്‍ കൂറയെ കണ്ടെത്തിയത് മാനസികമായി ഏറെ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് എമിറേറ്റ് അല്‍യൗം അറബിക് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യുഎഇ പൗരന്‍ വ്യക്തമാക്കി. കോടതിയില്‍ പോകുന്നതിനു മുമ്പ് മുന്‍സിപ്പാലിറ്റിയിലും ധനകാര്യവകുപ്പിന് കീഴിലുള്ള ഉപഭോക്തൃസംരക്ഷണ കേന്ദ്രത്തിലും പരാതി നല്‍കി.
മന്ത്രാലയം റസ്റ്റോറന്റ് പ്രതിനിധികളെ വിളിച്ചുവരുത്തി പരാതിയെ കുറിച്ച് ധരിപ്പിച്ചപ്പോഴാണ് 10000 ദീര്‍ഹം നല്‍കാമെന്ന ഓഫര്‍ മുന്നോട്ടുവെച്ചത്. സാലഡില്‍ കൂറയെ കണ്ടെത്തിയ പരാതി നിലനില്‍ക്കുന്നതാണെന്ന് മുന്‍സിപ്പാലിറ്റി കേന്ദ്രങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
കോടതിയില്‍ പോകുന്നതിനു മുമ്പ് പരാതിക്കാരനും റസ്റ്റോറന്റ് മാനേജ്‌മെന്റും ഒത്തുതീര്‍പ്പിലെത്തുമെന്നാണ് പ്രതീക്ഷ- ഉപഭോക്തൃസംരക്ഷണ കേന്ദ്രത്തിലെ ഹാഷിം അല്‍ നുയാമി അറിയിച്ചു.












Click it and Unblock the Notifications