നിയമലംഘനത്തിന് ഒമാനില്‍ 561 പ്രവാസികള്‍ പിടിയില്‍

രാജ്യത്ത് അനധികൃതമായി കടന്നു കൂടിയവരെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങള്‍ ഒമാന്‍ റോയല്‍ പൊലീസ് ശക്തമാക്കിയിരിക്കുകയാണ്. രാജ്യത്തെ എല്ലാതരത്തിലും ഉള്ള സുരക്ഷ സംവിധാനങ്ങളും സേനകളും എല്ലാം ഈ ഓപറേഷനില്‍ സഹകരിക്കുന്നുണ്ട്.
വ്യത്യസ്‌ത രാജ്യങ്ങളില്‍ നിന്നും ഒമാനില്‍ കടന്നു കൂടിയ തൊഴിലാളികളെ ആണ് ഒമാന്‍ റോയല്‍ പൊലീസ് പിടികൂടി അകത്തിട്ടിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആണ് ഈ 561 ആളുകളെയും പിടികൂടിയിരിക്കുന്നത്.
ഒമാന്റെ വടക്കു ഭാഗത്തെ തീരപ്രദേശങ്ങളിലൂടെ ആണ് ഏറെ പേരും ഒമാനില്‍ കടന്നു കൂടിയിരിക്കുന്നത്. രാജ്യത്തെ കടന്നു കയറ്റക്കാരെ തുരത്താനുള്ള ഭരണകൂടത്തിന്റെ ശ്രമത്തോട് സഹകരിച്ച രാജ്യത്തെ പൗരന്‍മാരെയും പ്രവാസികളെയും അധികൃതര്‍ അഭിനന്ദനം അറിയിച്ചു.
പ്രദേശവാസികളുടെ സഹകരണത്തോടെ ആണ് പൊലീസ് രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരില്‍ ഏറെ പേരെയും കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യപ്പെട്ടിരുന്നു അധികൃതര്‍ നേരത്തെ.
നുഴഞ്ഞു കയറ്റക്കാരെ തിരഞ്ഞു കണ്ടു പിടിക്കുന്നതിനൊപ്പം രാജ്യത്തെ റസിഡന്‍ഷ്യല്‍ നിയമങ്ങള്‍ ലംഘിക്കുന്നവരെയും തിരഞ്ഞു പിടിക്കുന്നുണ്ട് ഒമാന്‍ റോയല്‍ പൊലീസ്.












Click it and Unblock the Notifications