Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ മലയാളിയെ ഭക്ഷണം നല്‌കാതെ അടച്ചിട്ടു

Oman Map
ഒമാന്‍: മലയാളി യുവാവിനെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ച്‌ അവശനാക്കി ഭക്ഷണം പോലും നല്‍കാതെ മുറിയിലടച്ചിട്ടു. കൊല്ലം കടയ്‌ക്കല്‍ സ്വദേശിയായ മനു ശശിധരനാണ്‌ ക്രൂരമായ മര്‍ദ്ദനത്തിന്‌ ഇരയായത്‌. മൂന്നു ദിവസത്തോളം ആണ്‌ ഭക്ഷണവും വെള്ളവുമില്ലാതെ മനുവിനെ മുറിയിലടച്ചിട്ടത്‌.

തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന മലയാളിയായ ഫോര്‍മാന്‍ പണവുമായി മുങ്ങിയതിനാണ്‌ മറ്റൊരു മലയാളിയായ മനുവിനെ സ്‌പോണ്‍സര്‍ മര്‍ദ്ദിച്ചിരിക്കുന്നത്‌. പണം തട്ടിയ ഫോര്‍മാനും കൊല്ലം സ്വദേശി തന്നെയാണ്‌.

അവസാനം വിവരമറിഞ്ഞ യൂത്ത്‌ ഇന്ത്യന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മനുവിനെ മോചിപ്പിച്ച്‌ മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയായിരുന്നു.

നാല്‌ മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ മനു ശശിധരന്‍ ഒമാനില്‍ എത്തിയത്‌. പണവുമായി മുങ്ങിയ ഫോര്‍മാന്‍ തന്നെയാണ്‌ മനുവിന്റെ കൈയില്‍ നിന്നും പണം വാങ്ങി മനുവിന്‌ ഈ സ്ഥാപനത്തില്‍ ജോലി ശരിയാക്കി കൊടുത്തത്‌.

വിസയ്‌ക്ക്‌ ഫോര്‍മാന്‌ മനു പണം നല്‍കിയിരുന്നു. ടിക്കറ്റ്‌ കാശും മനു തന്നെയാണ്‌ ചെലവാക്കിയത്‌. ദിവസം ഏഴ്‌ റിയാല്‍ കൂലിയും താമസവും ഭക്ഷണവും ആണ്‌ വാഗ്‌ദാനം ചെയ്‌തിരുന്നത്‌.

ആദ്യ രണ്ട്‌ മാസം കൂലി എല്ലാം കൃത്യമായി ലഭിച്ചിരുന്നെങ്കിലും, പിന്നീട്‌ ഈ പണവും ഫോര്‍മാന്‍ തട്ടിയെടുക്കുകയായിരുന്നു.

പുറം ലോകം കാണിക്കില്ല എന്നും പറഞ്ഞാണ്‌ മനുവിനെ സ്‌പോണ്‍സര്‍ പൂട്ടിയിട്ടിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+