റിയാദില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു, 14 മരണം

നാഷണല്‍ ഗാര്‍ഡ് ബ്രിഡ്ജിനു സമീപം വെച്ച് രാവിലെ ഏഴുമണിയോടെയാണ് കൂറ്റന്‍ ട്രക്ക് പൊട്ടിത്തെറിച്ചതെന്ന് സബ്ഖ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഫ്‌ളൈ ഓവറില്‍ ഇടിച്ച് ടാങ്കര്‍ ലോറി താഴേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കനത്ത സ്‌ഫോടനത്തില്‍ വന്‍നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തൊട്ടടുത്തുണ്ടായിരുന്ന കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കാര്യമായ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.












Click it and Unblock the Notifications