വിവാഹമോചനം:ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കണം
സൗദി: വിവാഹബന്ധം വേര്‍പ്പെടുത്താന്‍ ഭാര്യ ഭര്‍ത്താവിന് പണം കൊടുക്കണം. സൗദി അറേബ്യയില്‍ ആണ് സംഭവം. വിവാഹബന്ധം വേര്‍പ്പെടുത്തിക്കിട്ടാന്‍ ഭാര്യ ഭര്‍ത്താവിന് 55,000 സൗദി റിയാല്‍ കൊടുക്കാനാണ് വിധി വന്നിരിക്കുന്നത്.
വെറും അഞ്ച് ദിവസം മാത്രം നീണ്ടു നിന്ന ദാമ്പത്യ ബന്ധത്തില്‍ നിന്നും വേര്‍പെടാനാണ് ഈ ഭീമമായ തുക ഭാര്യ ഭര്‍ത്താവിന് കൊടുക്കേണ്ടത്.
തന്റെ ഭാര്യ വീടു വിട്ടിറങ്ങി പോയി എന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയിന്‍മേല്‍ ആണ് കോടതി ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്കണം എന്ന് വിധിച്ചിരിക്കുന്നത്. തന്റെ ഭാര്യയെ തിരിച്ചു കിട്ടണം ഇന്നാണ് ഇയാള്‍ നല്‍കിയ പരാതിയിലെ ആവശ്യം.
എന്നാല്‍ ഭര്‍ത്താവിന്റെ സ്വഭാവവുമായി പൊരുത്തപ്പെട്ട് പൊകാനാവില്ല എന്ന് പറഞ്ഞ ഭാര്യ തിരിച്ച് ഇയാള്‍ക്കൊപ്പം പോകാനുള്ള ആവശ്യം നിരസിക്കുകയായിരുന്നു. ഇയാള്‍ ശരിയായ മതവിശ്വാസി അല്ല എന്നും, ചീത്ത ടിവി ഷോകള്‍ കാണാറുണ്ട് എന്നും എല്ലാം ആണ് ഭാര്യയുടെ പരാതികള്‍.
എന്നാല്‍ ഭാര്യയുടെ ആരോപണങ്ങള്‍ എല്ലാം നിരസിച്ച ഭര്‍ത്താവ് ഭാര്യ തന്റെ കൂടെ തിരിച്ചു വരണം എന്ന നിലപാടില്‍ ഉറച്ചു നില്‌ക്കുകയായിരുന്നു.
തുടര്‍ന്ന് ഒരു വിദഗ്‌ധ സംഘം ഇരുവരെയും ഒരു ഒത്തുതീര്‍പ്പിലെത്താന്‍ ശ്രമിച്ചിരുന്നു എങ്കിലും ഭാര്യ വിവാഹ മോചനം വേണം എന്ന തീരുമാനത്തില്‍ ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് ഭാര്യ ഭര്‍ത്താവിന് നഷ്ടപരിഹാരം നല്കണം എന്ന് കോടതി വിധിച്ചിരിക്കുന്നത്.












Click it and Unblock the Notifications