കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

20കാരന്റെ ഭാരം 500 കിലോ

Google Oneindia Malayalam News

20ാം പിറന്നാള്‍ ആഘോഷിച്ച ഖാലിദ് മുഹമ്മദ് അല്‍ഷെയ്‌രി എന്ന യുവാവ് ഇപ്പോള്‍ തീര്‍ത്തും നിരാശനാണ്. ശരീരഭാരം അനിയന്ത്രിതമായി വര്‍ധിക്കുന്നതാണ് ഖാലിദിന്റെ ദുഃഖം. 500കിലോയാണ് ഇപ്പോഴത്തെ ഭാരം.

പ്രമേഹ ബാധിതനായ യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വീട്ടുകാര്‍ക്ക് ഒട്ടേറെ പേരുടെ സഹായം വേണ്ടി വന്നു. ഇരിയ്ക്കുമ്പോള്‍ ഇനി എഴുന്നേല്‍ക്കാനേ കഴിയില്ലെന്ന് തോന്നും. ഒട്ടുമിക്ക ആശുപത്രികളും എന്നെ ചികിത്സിക്കാന്‍ പോലും തയ്യാറല്ല-കബര്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ ഖാലിദ് അറിയിച്ചു.

ഏതെങ്കിലും സ്‌പെഷ്യലൈസ്ഡ് ആശുപത്രിയിലെ ചികിത്സ കൊണ്ടു മാത്രമേ കാര്യമുള്ളൂ. എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണം. എനിക്കും മറ്റുള്ളവരെ പോലെ ജീവിക്കണം.

സര്‍ക്കാറില്‍ നിന്നും സുമനസ്സുകളായ നാട്ടുകാരില്‍ നിന്നും സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ. ശസ്ത്രക്രിയയിലൂടെ തടി ഒഴിവാക്കാന്‍ കഴിയുമെന്ന് ചിലര്‍ പറയുന്നുണ്ട്.

English summary
A Saudi man who has just marked his 20th birthday has every reason to be sad as his weight is about to reach 500 kg to become one of the heaviest persons on earth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X