ഫ്രിഡ്‌ജിനുള്ളില്‍ ഒരു കോള്‍ സെന്റര്‍
ഷാര്‍ജ: ഷാര്‍ജയില്‍ ഫ്രിഡ്‌ജിനുള്ളി ഒരു കോള്‍ സെന്റര്‍. അനധികൃതമായി ചെറിയ ചെലവില്‍ അന്താരാഷ്ട്ര ഫോണ്‍ കോളുകള്‍ ചെയ്യാന്‍ സഹായിക്കുന്ന ഉപകരണമാണ് ഫ്രിഡ്‌ജിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ഷാര്‍ജ പൊലീസ് കണ്ടെത്തിയത്.
ഒരു പാക്കിസ്ഥാന്‍കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇയാള്‍ അല്‍ നബയിലുള്ള തന്റെ വീട്ടില്‍ അനധികൃത കോള്‍ സെന്റര്‍ നടത്തുന്നുണ്ട് എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഫ്രിഡ്‌ജിനുള്ളില്‍ ഒളിപ്പിച്ച കോള്‍ സെന്റര്‍ സംവിധാനം പൊലീസ് കണ്ടെടുത്തത്.
ലൈസന്‍സ് ഇല്ലാതെ ടെലികമ്മ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റിയുടെ സഹായത്തോടെയാണ് ഈ പാക്കിസ്ഥാന്‍ സ്വദേശി ഷാര്‍ജയില്‍ കോള്‍ സെന്റര്‍ നടത്തിക്കൊണ്ടിരുന്നത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് ഇയാളുടെ വീട് റെയ്‌ഡ് ചെയ്യുകയായിരുന്നു. കോള്‍ സെന്റര്‍ ഉപകരണങ്ങള്‍ ഫ്രിഡ്‌ജില്‍ വെച്ചാല്‍ പെട്ടെന്നു കണ്ടുപിടിക്കപ്പെടുകയില്ല എന്നു കരുതിയാണ് താനങ്ങനെ ചെയ്‌തത് എന്നാണ് പാക് സ്വദേശിയുടെ വിശദീകരണം. വീടിന്റെ അടുക്കളയില്‍ നിന്നും പുറത്തേക്ക് ദ്വാരങ്ങള്‍ ഉണ്ടാക്കിയാണ് ഇയാള്‍ കേബിളുകള്‍ കണക്‌റ്റ് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications