യുഎഇയില്‍ 2മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. അനധികൃതമായി രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയോ, ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള സൗകര്യം ഒരുക്കാനാണ് ഈ പൊതുമാപ്പ് സംവിധാനം ഒരുക്കിയിരിക്കുന്നത്.
ഡിസംബര്‍ 4 മുതല്‍ ഫെബ്രുവരി 3 വരെയാണ് ഈ രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പൊതുമാപ്പ് കാലയളവ്. മതിയായ രേഖകളോ, അനുമതിയോ കൂടാതെ രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് ഈ സമയം ഉപയോഗപ്പെടുത്തി ശിക്ഷയില്ലാതെ സ്വന്തം നാട്ടിലേക്ക് പോകാന്‍ സാധിക്കും.
രാജ്യത്തെ കുടിയേറ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന വകുപ്പിന്റെ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ നാസര്‍ അവാഡിയാണ് രണ്ട് മാസത്തെ പൊതുമാപ്പിനെ കുറിച്ചുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് യുഎഇയില്‍ അങ്ങോളമിങ്ങോളം ഉള്ള റസിഡന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ഒട്ട്‌പാസ് എടുത്ത് പിഴ കൂടാതെ യുഎഇ വിടുകയോ, അല്ലെങ്കില്‍ പിഴയടച്ച് വിസ റെഗുലറൈസ് ചെയ്യുകയോ ചെയ്യാവുന്നതാണ് ഈ പൊതുമാപ്പ് കാലയളവില്‍.












Click it and Unblock the Notifications