Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ ദേശീയദിനം, നാലു ദിവസം അവധി

യുഎഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനോടനുബന്ധിച്ച് നാലുദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചു. സ്വകാര്യമേഖലയില്‍ മൂന്നു ദിവസമായിരിക്കും അവധി. വെള്ളി, ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായിരിക്കും. സ്വകാര്യ ഓഫിസുകള്‍ തിങ്കളാഴ്ച തുറന്നു പ്രവര്‍ത്തിക്കും.

UAE National Day

ഹിജ്‌റി പുതുവര്‍ഷത്തിന്റെ ഭാഗമായി നവംബര്‍ 15ന് സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും. സര്‍ക്കാര്‍ മാനവവിഭവശേഷി മന്ത്രാലയമാണ് ഔദ്യോഗിക അവധികള്‍ പ്രഖ്യാപിക്കുന്നത്. അതേ സമയം സ്വകാര്യമേഖലയിലെ അവധികളുടെ കാര്യത്തില്‍ തൊഴില്‍ മന്ത്രാലയമാണ് തീരുമാനമെടുക്കുക.

യുഎഇ ദിനത്തിന്റെ 41ാം വാര്‍ഷികമാണ് രാജ്യം ആഘോഷിക്കുന്നത്. ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം നേടി ഏഴ് പ്രവിശ്യകള്‍ ചേര്‍ന്ന് യുഎഇ എന്ന രാജ്യം യാഥാര്‍ത്ഥ്യമായത് 1971 ഡിസംബര്‍ രണ്ടിനാണ്.

ദേശീയദിനത്തോടനുബന്ധിച്ച് രാജ്യത്ത് വിവിധ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. അലങ്കരിച്ച കാറുകളിലായി ജനങ്ങള്‍ തെരുവിലിറങ്ങി സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത് രസകരമായ ഒരു കാഴ്ചയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+