പിടിച്ചുപറി:ഷാര്‍ജയില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

ഷാര്‍ജ പൊലിസീലെ രഹസ്യാന്വേഷണ വിഭാഗം ആണ് മോഷ്ടാക്കളെ പിടികൂടിയിരിക്കുന്നത്. ഇരുവരെയും കുറിച്ചും പല തവണ ഷാര്‍ജ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും നാള്‍ പൊലീസിനെ വെട്ടിച്ചു കഴിയുകയായിരുന്നു.
ഒരു വീട്ടില്‍ അധിക്രമിച്ച് കയറി യുവതിയെ കത്തി കാണിച്ച് ഭീഷണി പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതായി ഒരു പരാതി ലഭിച്ചത് ഈയിടെയാണ്. ഈ പരാതിയെ തുടര്‍ന്നാണ് ഷാര്‍ജ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
ആദ്യം ഈ ഇരുവര്‍ മോഷണ സംഘത്തിലെ ഒരാള്‍ മാത്രം ആണ് പൊലീസിന്റെ കൈയില്‍ അകപ്പെട്ടത്. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്‌തപ്പോള്‍ ആണ് രണ്ടാമത്തെ ആളെ കുറിച്ച് ഉള്ള വിവരം ലഭിക്കുന്നത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലൂടെ ആണ് രണ്ടാമനും പൊലീസിന്റെ വലയില്‍ അകപ്പെടുന്നത്.












Click it and Unblock the Notifications