നിയമം പാലിച്ചില്ലെങ്കില്‍ നഷ്ടപരിഹാരവും ഇല്ല

ജോലി കഴിഞ്ഞു മടങ്ങുന്നതിനിടെ റോഡ് മുറിച്ചുകടക്കാനുള്ള ശ്രമത്തിനിടെ അതിവേഗതയിലെത്തിയ കാര്‍ ജിന്‍സുവിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പരിക്കേറ്റ ഉടന്‍ തന്നെ ദുബായിലെ റാഷിദ് ആശുപത്രിയില്‍ എത്തിക്കാന്‍ സാധിച്ചതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി. പക്ഷേ, ഇടതുവശം പരിപൂര്‍ണമായും തളര്‍ന്നു പോയിട്ടുണ്ട്.
ക്രോസ് ചെയ്യുമ്പോള്‍ സീബ്രാ ലൈന്‍ ഉപയോഗിക്കാത്തതുകൊണ്ട് നഷ്ടപരിഹാരമൊന്നും നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് യുഎഇ കോടതി സ്വീകരിച്ചത്. കുടുംബത്തിന്റെ ഒരേ ഒരു അത്താണിയായ ജിന്‍സുവിന് ഒരു വര്‍ഷം പ്രായമായ ഒരു മകനുണ്ട്. ദുബായിലെ ഭീമമായ ആശുപത്രി ചെലവ് താങ്ങാന്‍ കഴിയാത്തതുകൊണ്ട് ജിന്‍സുവിനെ കേരളത്തിലേക്ക് കൊണ്ടു പോയിട്ടുണ്ട് സംസ്ഥാന സര്‍ക്കാറില്‍ നിന്നോ കേന്ദ്ര സര്‍ക്കാറില്‍ നിന്നോ എന്തെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവ്.












Click it and Unblock the Notifications