Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബയ് മെട്രോയില്‍ ഇന്ത്യക്കാരന്‍ ജീവനൊടുക്കി

Dubai Metro
ദുബയ്: ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ദുബയില്‍ മെട്രോ തീവണ്ടിയ്ക്ക് മുന്നില്‍ ചാടി ഇന്ത്യന്‍ തൊഴിലാളി ജീവനൊടുക്കി.
36കാരനായ ഹം എന്നയാളുടെ മൃതദേഹമാണ് മെട്രോ ട്രാക്കില്‍ നിന്നും കിട്ടിയതെന്ന് ദുബയ് പൊലീസ് ഉപതലവന്‍ മേജര്‍ ജനറല്‍ ഖമീസ് മത്താര്‍ അല്‍ മസീന പറഞ്ഞു. ഇയാള്‍ ഏത് നാട്ടുകാരനാണെന്ന വിവരം ലഭ്യമല്ല.

തിങ്കളാഴ്ച അതിവേഗത്തില്‍ വരുന്ന മെട്രൊ തീവണ്ടിയ്ക്ക് മുന്നിലേക്കു ചാടിയാണ് ഇയാള്‍ അത്മഹത്യ ചെയ്തത്. അമിതമായി മദ്യപിച്ച ഇയാള്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴിയാണു മെട്രൊ ട്രാക്കിലേക്കു കടന്നത്. മൂന്ന് വര്‍ഷം മുമ്പ് ആരംഭിച്ച ദുബയ് മെട്രോയില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. അതിവേഗത്തിലെത്തിയ മെട്രോ ഇതുമൂലം നിര്‍ത്തേണ്ടി വരികയും ചെയ്തു. സുരക്ഷാസംവിധാനങ്ങളുള്ള എമര്‍ജന്‍സി ഗേറ്റുകള്‍ ഇയാള്‍ ചാടിക്കടക്കുന്നുവെന്നാണ് അധികൃതരുടെ നിഗമനം.

രണ്ട് ദിവസത്തിന് ശേഷം മരിച്ചയാളുടെ സുഹൃത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. ഇയാളെ കാണാനില്ലെന്ന് സുഹൃത്ത് നേരത്തെ പരാതി നല്‍കിയിരുന്നു.

2010 മുതല്‍ ദുബായില്‍ ജോലി ചെയ്യുന്ന ഇയാളെ ജോലി ചെയ്തിരുന്ന കമ്പനിയില്‍ നിന്നു പിരിച്ചുവിട്ടിരുന്നു. റസിഡന്‍സ് വിസ ക്യാന്‍സല്‍ ചെയ്തു നാട്ടിലേക്കു പോകാനും നിര്‍ദേശിച്ചിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+