മകളുടെ ഓര്‍മയ്ക്കായി ദുബായില്‍ ചിത്ര പാടുന്നു

പുതുവര്‍ഷത്തോടനുബന്ധിച്ച് ലെഷര്‍ ഹണ്ടില്‍ നടക്കുന്ന സംഗീതപരിപാടിയ്ക്ക് സംഗീതസംവിധായകന്‍ ജയചന്ദ്രന്‍ നേതൃത്വം നല്‍കും. മകളുടെ ഓര്‍മയ്ക്കായി രൂപീകരിച്ച സ്‌നേഹനന്ദന ട്രസ്റ്റിന്റെ ധനശേഖരണാര്‍ത്ഥമാണ് ചിത്ര പാടാനെത്തുന്നത്. സാമ്പത്തിക പ്രയാസവും ശാരീരിക അവശതകളുമുള്ള കലാകാരന്മാരെ സഹായിക്കുന്നതിനുവേണ്ടിയാണ് ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്.
വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തിനുശേഷം ചിത്രയ്ക്കുണ്ടായ കുട്ടിയായിരുന്നു നന്ദന. ഇന്ത്യന്‍ ആര്‍ട്‌സ് സൊസൈറ്റിയുടെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് ചിത്ര രാഗസന്ധ്യ എന്നു പേരിട്ടിരിക്കുന്ന സംഗീതപരിപാടി സംഘടിപ്പിക്കുന്നത്.
ഐഡിയ സ്റ്റാര്‍ സിങര്‍ ഫെയിം രഞ്ജിനി ഹരിദാസ് അവതാരികയായെത്തുന്ന പരിപാടിയില്‍ വിജയ് യേശുദാസ്, സ്റ്റീഫന്‍ ദേവസി, സുദീപ് കുമാര്‍, അന്‍വര്‍ സാദത്ത്, ശ്വേത മോഹന്‍, സുചിത്ര കെ കുമാര്‍, നജിം അര്‍ഷാദ് എന്നിവരും പങ്കെടുക്കും.












Click it and Unblock the Notifications