സൗദി പൗരന് 14460കോടിയുടെ ഫോണ്‍ബില്‍

സൗദിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജിഎസ്എം കമ്പനിയായ മൊബിലിയുടെ കണക്ഷനാണ് ഫഹദ് ഉപയോഗിക്കുന്നത്. കമ്പനിയുമായി നേരിട്ട് ബന്ധപ്പെട്ടപ്പോള്‍ റോമിങും ഇന്റര്‍നെറ്റ് ചാര്‍ജ്ജുകളും ചേര്‍ന്ന തുകയായിരിക്കും എന്ന 'രസകരമായ' മറുപടിയാണ് കിട്ടിയത്. ഒരു ബില്‍ തുക പോലും കുടിശ്ശികയില്ലാത്ത ഇയാള്‍ എങ്ങനെ ഉപയോഗിച്ചാലും അത്ര തുക വരില്ലെന്ന സാമാന്യബുദ്ധി ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നില്ലെന്ന് ചുരുക്കം.
എന്തായാലും യുഎഇയിലെ ഇത്തിസലാത്തില്‍ 27 ശതമാനം പങ്കാളിത്തമുള്ള മൊബിലി കണക്ഷന്‍ ഇപ്പോള്‍ കട്ടാക്കിയിരിക്കുകയാണ്. ഇതുവരെയുള്ള ബില്ലുകള്‍ പരിഗണിക്കുകയാണെങ്കില്‍ ഏറ്റവും കൂടുതല്‍ അടച്ചത് 3000 റിയാല്‍ മാത്രമാണ്. നമ്പര്‍ തിരിച്ചുകിട്ടാന്‍ ബില്ലിലെ അവ്യക്തത മാറ്റാനും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണിയാള്‍.












Click it and Unblock the Notifications