ഷാര്‍ജയില്‍ അശ്ളീല സിഡി വിറ്റ മലയാളി പിടിയില്‍

ഇയാളുടെ താമസ സ്ഥലത്ത് നടത്തിയ പരിശോധനയില്‍ അശ്ലീല ചിത്രങ്ങളുടെ അയ്യായിരത്തോളം സിഡി-ഡിവിഡികളും ഇവ പകര്‍ത്തുന്ന അത്യാധുനിക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും റെയ്ഡില്‍ പിടിച്ചെടുത്തു.
വ്യവസായ മേഖലകളിലെ ഏഷ്യന്‍ തൊഴിലാളികളുടെ ഇടയിലാണ് യുഎയിലെ അനധികൃത താമസക്കാരനായ പ്രതി സിഡി-ഡിവിഡികള്‍ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അശ്ലീല സിനിമകള്‍ പകര്‍ത്തി വിതരണം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിയ്ക്കുമെന്ന് ഷാര്‍ജ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണട്.
അശ്ലീല സിനിമകളും മറ്റും വിതരണം ചെയ്യാന്‍ കുട്ടികളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. മിഠായിയും പണവും നല്‍കി പ്രലോഭിപ്പിച്ചാണ് സിഡികള്‍ വിതരണം ചെയ്യുന്നതെന്നും പൊലീസ് പറയുന്നു. വ്യവസായ മേഖലകളിലെ തൊഴിലാളികളും യുവാക്കള്‍ക്കളുമാണ് ഇത്തരം സിഡികളുടെ ആവശ്യക്കാര്‍.












Click it and Unblock the Notifications