യുഎഇ:തടവുകാര്‍ക്ക് ഇനി ഇന്ത്യന്‍ ജയിലില്‍ കിടക്കാം

അതേ സമയം സാമ്പത്തിക ക്രമക്കേടുകളില്‍ പെട്ടും വാഹനാപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കഴിയാതെയും ജയിലില്‍ കിടക്കുന്നവര്‍ക്ക് ഈ ഇളവ് ലഭിക്കുകയില്ല. ഇത്തരക്കാര്‍ക്ക് ഇന്ത്യയിലെ ജയിലിലേക്ക് മാറണമെങ്കില്‍ യുഎഇയില്‍ അടയ്‌ക്കേണ്ട നഷ്ടപരിഹാരം മുഴുവന്‍ നല്‍കേണ്ടി വരും. ഇത് സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങളുണ്ടാക്കുമെന്നതിനാലാണ് സാമ്പത്തിക തട്ടിപ്പ് നടത്തി ജയിലില്‍ കിടക്കുന്നവരെ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
ദുബായില്‍ മാത്രം അഞ്ഞൂറിലധികം ഇന്ത്യക്കാരാണ് ജയിലില്‍ കിടക്കുന്നത്. എല്ലാ പ്രവിശ്യകളിലെയും കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ഇത് ആയിരത്തിലധികം വരും. എന്നാല്‍ ഇന്ത്യയിലെ ജയിലിലേക്ക് മാറാന്‍ അധികമാളുകള്‍ക്കും താല്‍പ്പര്യമില്ലെന്നാണ് റിപ്പോര്‍ട്ട്.
യുഎഇ ജയിലിലെ സൗകര്യങ്ങള്‍ ഇന്ത്യന്‍ ജയിലിനേക്കാള്‍ എത്രയോ കൂടുതലാണ്. കൂടാതെ ബന്ധുക്കളുടെയും കുടുബാംഗങ്ങളുടെയും മുന്നില്‍ നാണക്കേടുണ്ടാക്കുമെന്നതും ജയില്‍ മാറ്റത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ആളുകളെ പ്രേരിപ്പിക്കും.












Click it and Unblock the Notifications