ജനുവരി ഒന്നിന് യുഎഇയില്‍ പെയ്ഡ് ഹോളിഡേ
പുതുവത്സരദിനമായ ജനുവരി ഒന്ന് യുഎഇയില്‍ ശമ്പളത്തോടുകൂടിയുള്ള പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ഒരു പോലെ ബാധകമാണ് ഈ തീരുമാനം.
വിദ്യാഭ്യാസ മന്ത്രിയും ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ് ചെയര്‍മാനുമായ ഹുമൈദ് അല്‍ ക്വാത്മിയും തൊഴില്‍ മന്ത്രിയായ സഖ്ര്‍ ഖൊബാഷും പുറപ്പെടുവിച്ച പത്രക്കുറിപ്പുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശൈഖ് ഖലീഫ ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് അവധി നല്‍കാന്‍ തീരുമാനിച്ചത്.
യുഎഇ ദേശീയ ദിനമായിരുന്ന ഡിസംബര്‍ രണ്ടിനോടനുബന്ധിച്ച് നാലുദിവസം പൊതു അവധി പ്രഖ്യാപിച്ചിരുന്നു. അന്നും സ്വകാര്യമേഖലയ്ക്ക് മൂന്നു ദിവസം അവധികൊടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.
ഹിജ്‌റ പുതുവര്‍ഷത്തിന്റെ ഭാഗമായി നവംബര്‍ 15ന് സര്‍ക്കാര്‍-സ്വകാര്യ ജീവനക്കാര്‍ക്ക് മാനവവിഭവശേഷി മന്ത്രാലയവും തൊഴില്‍ വകുപ്പും അവധി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications