യുഎഇയില്‍ വാഹനാപകടം, നാലു മരണം
ദുബായിലുണ്ടായ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലു പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
എമിറേറ്റ് റോഡിലുണ്ടായ അപകടത്തില്‍ മൂന്നു പേരാണ് മരിച്ചത്. റോഡരികിയില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് അതിവേഗതയിലെത്തിയ കാര്‍ ഇടിച്ചുകയറുകയായിരുന്നു. മൂന്നു പേര്‍ തല്‍ഷണം മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സുഡാനിയാണ് അപകടം വരുത്തിയ കാര്‍ ഓടിച്ചിരുന്നത്.
ടയര്‍ മാറ്റുന്നതിനുവേണ്ടിയാണ് കാര്‍ റോഡരികിയില്‍ നിര്‍ത്തിയിട്ടിരുന്നത്. പാകിസ്താന്‍, ബംഗ്ലാദേശ്, ഇറാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കാറിലുണ്ടായിരുന്നത്.
നാലുമണിക്കൂറിനുശേഷം ദുബായ് ബൈപ്പാസ്(വടക്ക്) റോഡില്‍ രണ്ടു വാഹനങ്ങള്‍ കൂട്ടി മുട്ടി എമിറേറ്റി കൊല്ലപ്പെട്ടു. ഈ അപകടത്തില്‍ പെട്ട എല്ലാവരും സ്വദേശികളാണ്. അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ദുബായ് പോലിസ് ബോധവത്കരണ പരിപാടികള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications