Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബുഗോപാല്‍ ഇനി കോടീശ്വരന്‍

Gopalan Nair
ഖത്തര്‍: ഭാഗ്യശാലികളെ കണ്ടെത്താന്‍ ഖത്തര്‍ എയര്‍വേയ്‌സും ഖത്തര്‍ ഡ്യൂട്ടി ഫ്രി ഷോപ്പിങ്ങും സംയുക്തമായി നടത്തിയ നറുക്കടുപ്പില്‍ മലയാളിക്ക് ഭാഗ്യം. ദോഹ ഇന്‍ഡര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നടത്തിയ പുതുവര്‍ഷത്തിലെ ആദ്യ നറുക്കോടുപ്പില്‍ ഇന്ത്യക്കാരനും തിരുവനന്തപുരം സ്വദേശിയുമായ ഗോപാലന്‍ നായര്‍ ബാബുഗോപാല്‍ ഭാഗ്യശാലിയായി തിരഞ്ഞെടുത്തു.

ഖത്തര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പും ഖത്തര്‍ എയര്‍വേയ്‌സും സംയുക്തമായി നടത്തുന്ന ലക്കികൂപ്പണ്‍ നറുക്കെടുപ്പിലൂടെ ഇന്ത്യക്കാരന് ലഭിച്ചത് 1മില്യന്‍ ഡോളര്‍ അതായത് അഞ്ചര കോടിയോളം രൂപ. ഇതുവരെ ചെറിയ ഒരു ഭാഗ്യം പോലും ലഭിക്കാത്ത തനിക്ക ഇത് ലഭിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ഗോപാലന്‍ നായര്‍ പറഞ്ഞു. എനിക്ക് ഭാഗ്യത്തില്‍ വിശ്വാസമുള്ളതുകൊണ്ട് സ്ഥിരമായി നറുക്കെടുപ്പ് കൂപ്പണുകള്‍ എടുക്കാറുണ്ടെന്നും നായര്‍ പറഞ്ഞു.

ഗോപാലന്‍ നായര്‍ പ്രോജക്ട് അടിസ്ഥാനത്തിലുള്ള ജോലിക്കാരനാണ്. 20വര്‍ഷത്തെ ദുബായ് ജീവിതത്തിന് ശേഷം 44വയസ്സുകാരനായ നായര്‍ പുതിയ പ്രോജക്ടിനു വേണ്ടിയാണ് ദോഹയില്‍ എത്തിയത്. തങ്ങളുടെ കുട്ടികളുടെ ഭാഗ്യം കൊണ്ടാണ് ഇത് ലഭിച്ചതെന്നും കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഈ തുക വിനിയോഗിക്കുമെന്നും ഗോപാലന്‍ നായരുടെ ഭാര്യയായ രൂപ കുറുപ് പറഞ്ഞു.

അതുപോലെ ഖ്ത്തര്‍ ഡ്യൂട്ടിഫ്രീയുടെ ഉടമസ്ഥനായ ആയി ഷിബിന്‍ ശശിധരനെയും തിരഞ്ഞെടുത്തു. ആഡംബര വാഹനമായ ലെക്‌സസ് എല്‍ എക്സ് 570 ഇദ്ദേഹത്തിന് ലഭിച്ചു. ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് എക്യിക്യൂട്ടീവ് അക്ബര്‍ അല്‍ ബക്കര്‍ ഇരുവരെയും അഭിനന്ദിച്ചു. ഖത്തര്‍ ഡ്യൂട്ടി ഫ്രി ഇതുപോലെ അതിശയിപ്പിക്കുന്ന വമ്പന്‍ സമ്മാനങ്ങള്‍ യാത്രക്കാര്‍ക്ക് നല്‍കാറുണ്ടെന്നും സാധാരണ ജനങ്ങളെ കോടീശ്വരന്‍മാരോ അല്ലെങ്കില്‍ ആഡംബര കാറുകളുടെ ഉടമകളോ ആക്കിതീര്‍ക്കാറുണ്ടെന്നും ബക്കര്‍ പറഞ്ഞു.

ഇത്തരത്തിലുള്ള യു എസ് ഡോളര്‍ നറുക്കെടുപ്പ് 2006 ലാണ് ദോഹയില്‍ ആരംഭിച്ചത്. ദോഹ എയര്‍പോര്‍ട്ടില്‍ വരുന്നവര്‍ക്ക് നറുക്കെടുപ്പ് കൂപ്പണ്‍ വാങ്ങുന്നതിനുള്ള സംവിധാനം എയര്‍പോര്‍ട്ടിലും ഖത്തര്‍ ഡ്യൂട്ടി ഫ്രിയുടെ വെബ്‌സൈറ്റായ www. qatardutyfree.com ലും ലഭ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+