പുതുവര്‍ഷം, ദുബായ് മെട്രോയ്ക്ക് റെക്കോഡ്

2009ലാണ് ദുബായ് മെട്രോ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇത്രയും കൂടുതല്‍ ആളുകള്‍ ഒരിയ്ക്കലും ഒരു ദിവസം യാത്രക്കെത്തിയിട്ടില്ല. ബുര്‍ജ് ഖലീഫ ദുബായ് മാള്‍ സ്റ്റേഷന്‍, ബിസിനസ് ബേ സ്റ്റേഷന്‍, ഫിനാന്‍ഷ്യല്‍ സെന്റര്‍ എന്നീ സ്റ്റോപ്പുകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കയറിയത്. 322066 പേര്‍ ബസ്സും 40000 പേര്‍ നാവിക യാത്രാസൗകര്യങ്ങളും ഉപയോഗപ്പെടുത്തി.
ദുബായ് പോലിസും എമാര്‍ കമ്പനിയും റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും സംയുക്തമായി തയ്യാറാക്കിയ കര്‍മ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് ട്രാഫിക് നിയന്ത്രിച്ചത്. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോള്‍ പ്രിപെയ്ഡ് കാര്‍ഡ് വലിക്കേണ്ടിയിരുന്നെങ്കിലും തിരക്കു മൂലം പോലിസ് ആളുകളെ ഒഴിവാക്കി വിടുകയായിരുന്നു. പക്ഷേ, ഒരു തവണ മെഷിനില്‍ കാര്‍ഡ് പഞ്ച് ചെയ്ത എല്ലാവര്‍ക്കും പണം പോയിട്ടുണ്ട്.












Click it and Unblock the Notifications