24 മണിക്കൂറിനുള്ളില്‍ എമിറേറ്റ് ഐഡികാര്‍ഡ്

അര്‍ജന്റ് സര്‍വീസ് തിരഞ്ഞെടുത്ത നാലു കേന്ദ്രങ്ങളിലാണ് തുടങ്ങിയിട്ടുള്ളത്. താമസിയാതെ മറ്റു കേന്ദ്രങ്ങളിലേക്കും ഈ സേവനം വ്യാപിപ്പിക്കും. എന്നാല്‍ പെട്ടെന്ന് കാര്‍ഡ് സ്വന്തമാക്കാന്‍ 150 ദിര്‍ഹം അധികം ചെലവാക്കേണ്ടി വരും.
യുഎഇ, ജിസിസി പൗരന്മാര്‍ക്ക് 100 ദിര്‍ഹമാണ് കാര്‍ഡ് രജിസ്‌ട്രേഷനും പുതുക്കലിനുമുള്ള ചാര്‍ജ്. അഞ്ചുവര്‍ഷം വരെയാണ് കാലാവധി. എന്നാല്‍ വിദേശികള്‍ ഓരോ വര്‍ഷത്തിനും 100 ദിര്‍ഹം വീതം അടയ്ക്കണം. സര്‍വീസ് ഫീസായി 40 ദിര്‍ഹവും ടൈപ്പിങ് സെന്റര്‍ ഫീയായി 30 ദിര്‍ഹവും നല്‍കേണ്ടി വരും.
അബുദാബിയിലെ അല്‍ മുസ്തഫാ അല്‍ വെഹ്ദാഹ് സെന്ററിലും ദുബായിലെ അല്‍ ബര്‍ഷ, അല്‍ ഷാര്‍ജ സെന്ററിലും അര്‍ജന്റ് കാര്‍ഡുകള്‍ ലഭിക്കും. കാര്‍ഡ് രജിസ്‌ട്രേഷന്‍, പുതുക്കല്‍, തിരുത്തല്‍ എന്നിവയെല്ലാം ഈ അതിവേഗസേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡ് വേഗം വേണ്ടവര്‍ ആവശ്യമായ രേഖകള്‍ സഹിതം ടൈപ്പിങ്/രജിസ്‌ട്രേഷന്‍ സെന്ററുകളിലെത്തുകയാണ് വേണ്ടത്.












Click it and Unblock the Notifications