മൊബൈല്‍ നമ്പര്‍ റി റജിസ്‌ട്രേഷന്‍ കര്‍ശനമാക്കി

എസ്എംഎസ് ലഭിച്ചവര്‍ക്ക് ജനുവരി 16വരെ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാനാവുമെന്ന് സേവനദാതാക്കളായ ഇത്തിസലാത്തും ഡുവും അറിയിച്ചിട്ടുണ്ട്. യുഎഇ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിസ എന്നിവയുടെ കോപ്പികളോ അപേക്ഷയോടൊപ്പം നല്‍കണം.
ടെലികമ്യൂണിക്കേഷന്‍ റുഗലേറ്ററി അതോറിറ്റിയുടെ മൈ നമ്പര്‍, മൈ ഐഡന്റിറ്റി പ്രചാരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. പല നമ്പറുകളും പലരുടെ കൈമറിഞ്ഞ് പോയതുകൊണ്ട് ആളുകളെ തിരിച്ചറിയുന്നത് ബുദ്ധിമുട്ടായതിനെ തുടര്‍ന്നാണ് റീ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചത്. പല കേസുകളിലും ഫോണ്‍ നമ്പര്‍ പിന്തുടര്‍ന്ന് പോകുന്ന പോലിസുകാര്‍ അത്തരമൊരാളെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്നത് പതിവായതോടെയാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്.
ഓണ്‍ലൈനിലും വിവരങ്ങള്‍ നല്‍കാനുള്ള സൗകര്യം ഇത്തിസലാത്തും ഡുവും ഉടന്‍ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. അവസാന തിയ്യതി അടുത്തതോടെ മൊബൈല്‍ കമ്പനികളുടെ ഔട്ട്‌ലെറ്റുകളില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.












Click it and Unblock the Notifications