അല്‍ഐനിലുണ്ടായ അപകടത്തില്‍ 21 മരണം
ദുബായ്: അല്‍ഐനില്‍ തിങ്കളാഴ്ചയുണ്ടായ വാഹനാപകടത്തില്‍ ഒരു ക്ലീനിങ് കമ്പനിയിലെ ജീവനക്കാരായ 21 പേര്‍ കൊല്ലപ്പെട്ടു. ബസും ട്രെയ്‌ലറുമാണ് കൂട്ടിമുട്ടിയത്. ക്ലീനിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു ബസ്സിലുണ്ടായിരുന്നത്. റൗല പാലസിനു സമീപം രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. കൂട്ടിമുട്ടിയ ഉടന്‍ തന്നെ ട്രെയ്‌ലറിലെ മണല്‍ യാത്രക്കാര്‍ക്കു മുകളില്‍ പതിച്ചതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
മരിച്ചവരില്‍ ഭൂരിഭാഗവും പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ളവരാണ്. അല്‍ഐനില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരാരും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൃതദേഹങ്ങള്‍ അല്‍ഐന്‍ ആശുപത്രിയിലാണ് സൂക്ഷിച്ചിട്ടുള്ളത്. ഗള്‍ഫ്‌ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് മരിച്ചവരില്‍ 20 പേര്‍ ബംഗ്ലാദേശികളും ഒരാള്‍ പാകിസ്താനിയുമാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.












Click it and Unblock the Notifications