നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മക്കയെ തകര്‍ക്കുമോ?

2011 മുതല്‍ സൗദി സര്‍ക്കാര്‍ ബഹുവിധ വികസനപ്രവര്‍ത്തനങ്ങളാണ് മക്കയിലെ അല്‍ഹറാം പള്ളിക്ക് ചുറ്റുമായി നടത്തുന്നത്. പള്ളി ശീതീകരിക്കുന്നതും വൈദ്യുതീകരണവും കഅബ്ബക്ക് ചുറ്റുമായി പുതിയ നടപ്പാത തീര്‍ക്കലുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പഴയ നിര്‍മാണങ്ങള്‍ പലതും പൊളിച്ചുനീക്കിയാണ് പുതിയത് നിര്‍മിക്കുന്നത്. മുസ്‌ളിം ചരിത്രവുമായി ബന്ധപ്പെട്ട നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കുന്നത് മക്കയിലെ മുസ്‌ളിം ചരിത്രത്തിനുതന്നെ കോട്ടംവരുത്തുമോ എന്നതാണ് സംശയം.
കഅ്ബക്ക് ചുറ്റുമുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ മണിക്കൂറില്‍ ഒന്നര ലക്ഷം തീര്‍ഥാടകര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയും. മൂന്നുവര്‍ഷംകൊണ്ട് മൂന്ന് ഘട്ടങ്ങളിലായി തീര്‍ക്കാവുന്ന പ്രവൃത്തികള്‍ പലതും പാതി വഴിയിലാണ്.
അത്യാധുനിക സൗകര്യങ്ങളാണ് എല്ലായിടത്തും ഒരുക്കിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഒന്നാംതരം നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുംവിധം മക്കയുടെ മുഖഛായതന്നെ മാറും. ചരിത്രത്തെ തകര്‍ത്ത് പുതിയ ചരിത്രമെഴുതാനുള്ള സൗദി ഭരണാധികാരികളുടെ നീക്കമാണ് ആധുനികവല്‍കരണത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് പ്രധാന വിമര്‍ശനം.












Click it and Unblock the Notifications