ദുബായില്‍ കണ്ണില്‍ മുളകുപൊടി എറിഞ്ഞു മോഷണം

പെട്ടെന്ന് ഇടപഴുകുന്ന സ്വഭാവക്കാരായിരുന്നു രണ്ടു പേരും. ഇന്ത്യക്കാരാണെന്നും കേരളത്തില്‍ നിന്നുമാണ് വരുന്നതെന്നും നാസറിനോട് ഇവര്‍ പറഞ്ഞു. ഒരു ഫാമില്‍ വണ്ടി നിറുത്താന്‍ ആവശ്യപ്പെട്ടിരുന്ന ഇവര്‍ തിരിച്ചു വന്നത് കയ്യില്‍ ഒരു ബാഗുമായിട്ടാണ്. മരുഭൂമിയിലേക്ക് വണ്ടി തിരിച്ചു വിടാന്‍ പറഞ്ഞ് നാസറിനെ ഇവര്‍ ഭീഷണിപ്പെടുത്തി. വഴങ്ങാതിരുന്ന ഇയാളുടെ കണ്ണിലേക്ക് ഇവര്‍ മുളകുപൊടി എറിയുകയും എതിര്‍ത്ത ഇയാളെ കയ്യിലുണ്ടായിരുന്ന ബാഗ് വച്ച് തലയ്ക്കടിച്ച് വീഴ്ത്തി വാഹനവും മറ്റു സാധനങ്ങളും മോഷ്ടിക്കുകയായിരുന്നെന്നും ഹംസ പോലിസിനോട് പരഞ്ഞു.
മലയാളികള്‍ എന്ന സംശയിക്കുന്ന രണ്ട് പേരാണ് തന്നെ ഉപദ്രവിച്ചത് എന്ന് നാസര്‍ പറഞ്ഞു. അബുദാബി പോലിസ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബുദാബിക്കടുത്തുള്ള ഒരു ഫാമിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും പോലിസ് പറഞ്ഞു. ഇതാദ്യമായാണ് മുളകുപൊടി എറിഞ്ഞ് വാഹനവും മറ്റും മോഷ്ടിക്കുന്ന സംഭവം കേള്‍ക്കുന്നതെന്ന് പോലിസ് പറഞ്ഞു. മോഷ്ടാക്കളെ എത്രയും പെട്ടെന്ന് പിടികൂടാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഹംസ പറഞ്ഞു. കുറെ വര്‍ഷങ്ങളായി നാസര്‍ തന്റെഡ്രൈവറായി ജോലി നോക്കുകയാണ് അതിനാല്‍ തനിക്ക് അയാളെ പൂര്‍ണ്ണ വിശ്വാസമാണെന്നും ഹംസ കൂട്ടിചേര്‍ത്തു.












Click it and Unblock the Notifications