ജോലിക്കാരിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു

കഴിഞ്ഞ തിങ്കളാഴ്ച യുവതിയെ പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയമാക്കിയിരുന്നു. ഐ സി യുവില്‍ കഴിയുന്ന യുവതി മരണത്തോട് മല്ലടിച്ചു കൊണ്ടിരിക്കുകയാണെന്ന് യുവതിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിക്കുമ്പോളള്‍ രണ്ടു കണ്ണിനും കാഴ്ച ശക്തി നഷ്ടമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതരുടെ ഇടപെടലും ശുശ്രൂഷയും കൊണ്ട് കാഴ്ച ശക്തി വീണ്ടു കിട്ടിയതായും ഡോക്ടര്‍മാര്‍ പറഞ്ഞു.
വീട്ടുടമസ്ഥ സമൂസയുണ്ടാക്കി തരാന്‍ യുവതിയോട് ആവശ്യപ്പെടുകയും അതേ തുടര്‍ന്ന് മാവ് കുഴക്കുന്ന സമയത്ത് അടുക്കളയിലെത്തിയ വീട്ടുടമസ്ഥ മാവെടുത്ത് തറയിലേയ്ക്ക് വലിച്ചെറിഞ്ഞു. എന്നിട്ട തറ വൃത്തിയാക്കാന്‍ യുവതിയോട് ആവശ്യപ്പെടുകയും യുവതി തറ തുടയ്ക്കുന്നതിനിടയില്‍ തിളച്ച എണ്ണ ദേഹത്ത് ഒഴിക്കുകയും ചെയ്തു യാതൊരു കാരണവും കൂടാതെയാണ് വീട്ടുടമസ്ഥ തന്നെ ഉപദ്രവിച്ചതെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി പറഞ്ഞു.
മൊറോക്കന്‍ പൗരയായ വീട്ടുടമസ്ഥയുടെ കീഴിലാണ് യുവതി ജോലിചെയ്തിരുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മൂന്ന് ദിവസത്തോളം മുറിക്കുള്ളില്‍ പൂട്ടിയിടുകയും ആരോഗ്യസ്ഥിതി വളരെ മോശമായി എന്ന് തോന്നിയപ്പോള്‍ പോലിസിനോടോ മറ്റുള്ളവരോടോ നടന്ന സംഭവങ്ങള്‍ പറയരുതെന്ന ഭീഷണിയിന്മേലാണ് വീട്ടുടമ യുവതിയെ ആശുപത്രിയിലെത്തിച്ചത്.
ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ച യുവതിയെ ഒരു മാസത്തോളം ഐ സി യുവില്‍ കിടത്തി നല്ല ചികില്‍സ നല്‍കി. ഇതിനിടയില്‍ ഒരിക്കല്‍ പോലും വീട്ടുടമസ്ഥ യുവതിയെ കാണാനോ കാര്യങ്ങള്‍ തിരക്കാനോ ആശുപത്രിയില്‍ എത്തിചേര്‍ന്നിട്ടില്ല. ആശുപത്രി അധികൃതരുടെ ഇടപെടലിനെത്തുടര്‍ന്നാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.












Click it and Unblock the Notifications