അബുദാബിയില്‍ തീപ്പിടുത്തം

തക്ക സമയത്ത് എത്താന്‍ സാധിച്ചതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. രണ്ടു മണിയോടെയാണ് വിവരം ലഭിച്ചത്. അല്‍ ഫലാഹ് സെന്ററിലെ രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. പ്ലാസ്റ്റിക് കത്തിയതിനെ തുടര്‍ന്നുള്ള കറുത്ത പുക പലപ്പോഴും രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തി.
അല്‍ ബതീന്‍, അല്‍ മിന, അല്‍ മദീന സ്റ്റേഷനുകളില്‍ നിന്നുള്ളവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായതോടെ തീ 10,11,12 നിലകളിലേക്ക് പടര്‍ന്നില്ല. ഈ നിലകളില്‍ കൂടുതല്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ചുവെച്ചിരുന്നു. തീയണച്ചിരുന്നില്ലെങ്കില്‍ വന്‍ അപകടം തന്നെ ഉണ്ടാകുമായിരുന്നു- സിവില്‍ ഡിഫന്‍സിലെ ക്യാപ്റ്റന്‍ അബ്ദുള്ള ഹമദ് അല്‍ തമിമി അറിയിച്ചു.
തീപ്പിടുത്തമുണ്ടാകാനുള്ള കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിനിടെ ആവശ്യമായ സുരക്ഷക്രമീകരണങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്. സാധനങ്ങള്‍ സൂക്ഷിയ്ക്കുന്നതിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. ലെഫ്റ്റനന്റ് കേണല്‍ ഹമദ് അല്‍ റിയാമി(ഡയറക്ടര്‍ ഓഫ് സിവില്‍ ഡിഫന്‍സ് അബുദാബി), കേണല്‍ താരിഖ് ഷരീഫ്(ഡയറക്ടര്‍ ഓഫ് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍) എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.












Click it and Unblock the Notifications