ഏറ്റവും കൂടുതല്‍ സമ്പന്നരുള്ളത് ഏഷ്യയില്‍

എന്നാല്‍ 4,000ത്തിലധികം കോടീശ്വരന്മാര്‍ ലോകത്തുണ്ടെന്നാണ് ഹുറുണ്‍ റിപ്പേര്‍ട്ടിന്റെ ചെയര്‍മാനും ചീഫുമായ റൂപര്‍ട്ട് ഹൂഗ്വെര്‍ഫ് പറയുന്നത്. ഹുറൂണ്‍ ഗ്ലോബല്‍ ലിസ്റ്റിലെ കോടീശ്വരന്മാരുടെ മൊത്തം സമ്പത്ത് ചൈനയുടെ ഏഉജയ്ക്കു തുല്യമാണെന്നാണ് ഹൂഗ്വെര്‍ഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം സമ്പന്നരുടെ സമ്പാദ്യം എട്ടു ശതമാനം മുതല്‍ 53 ശതമാനം വരെ വര്‍ദ്ധിച്ചതായും ഹുറൂണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്പന്നരുടെ പട്ടിക നമുക്കു നോക്കാം.
ലോകത്തിലെ ഏറ്റവും കോടീശ്വരനായി ഹുറുണ്‍ ഗ്ലോബല്‍ തിരഞ്ഞെടുത്തത് മെക്‌സിക്കയിലെ കാര്‍ലോസ് സ്ലിമിനെയാണ്. ഇദ്ദേഹം ഒരു മിനിറ്റില്‍ സമ്പാദിക്കുന്നത് 20,871.28 ഡോളറാണ്. ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും വലിയ പണക്കാരനായി അറിയപ്പെടുന്ന 73കാരനായ ഇദ്ദേഹത്തിന് 11ബില്യണ്‍ ഡോളറാണ് കഴിഞ്ഞ വര്‍ഷം കൂടിയത്.
കാര്‍ലോസിന് 66ബില്യണ്‍ കോടികളുണ്ടായിരുന്നെങ്കില്‍ വാറണ്‍ ബഫറ്റ്ിന് 58 ബില്യണ്‍ കോടികളുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി.
അമാന്‍സിയെ ഒര്‍ട്ടേഗ മൂന്നാം സ്ഥാനവും ബില്‍ ഗേറ്റ്‌സിന് നാലാം സ്ഥാനവുമായി തൊട്ടു പുറകേയുണ്ട്. ഫ്രഞ്ച്കാരനായ ബെര്‍ണാര്‍ഡ് അര്‍നോള്‍ട്ട്, ഒറക്കിള്‍ ചെയര്‍മാനായ ലാറി എല്ലിസണ്‍ എന്നിവരാണ് അഞ്ചും ആറും സ്ഥാനങ്ങളില്‍. ചൈനയില്‍ നിന്നുള്ള ലി കാ ഷിങിനാണ് ഏഴാം സ്ഥാനം. സഹോദരന്മാരായ ചാള്‍സ് കോച്ചിനും ഡേവിഡ് കോച്ചിനുമാണ് എട്ടാം സ്ഥാനം. ലോ റിയല്‍ സ്ഥാപകനായ ലിലിയന്‍ ബെറ്റണ്‍കോര്‍ട്ടിനാണ് പത്താം സ്ഥാനം. തിനൊന്നാം സ്ഥാനത്ത് സൗദി അറേബ്യന്‍ രാജാവ് അല്‍ വലീദ് ബിന്‍ തലാല്‍ അല്‍ സൗദ് സ്ഥാനം പിടിച്ചു.












Click it and Unblock the Notifications