നിതാഖത്: മലയാളികള്‍ സൗദിക്ക് പുറത്തേക്ക്

ഫ്രീവിസയില്‍ ജോലി ചെയ്യുന്നവരെ പിടികൂടാനുള്ള പരിശോധന കര്‍ശനമാക്കിയതും സൗദിയിലുള്ള മലയാളികളെ ഏറെ ബാധിച്ചിട്ടുണ്ട്. ഫ്രീ വിസയില്‍ ജോലി ചെയ്യുന്നവരെ പിടികൂടിയാല്‍ ഉടന്‍ നാടുകടത്താനാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ തീരുമാനം. ഫ്രീ വിസയില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികളാണ് സൗദിയിലുള്ളത്. ഇവരില്‍ പലരും ഒളിച്ചുതാമസിച്ച് ജോലിചെയ്താണ് പരിശോധനയ്‌ക്കെത്തുന്ന ഉദ്യാഗസ്ഥരുടെ കണ്ണില്‍പ്പെടാതെ കഴിയുന്നത്.
മറ്റുരാജ്യക്കാരുടെ എണ്ണം ഉയര്‍ന്നതോടെയാണ് സൗദി മന്ത്രാലയം നിതാഖത് നിയമവുമായി മുന്നോട്ടുവന്നത്. ഈ നിയമമനിസരിച്ച് ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെയുള്ള കാറ്റഗറിയിലാണ് സ്ഥാപനങ്ങളെ തിരിക്കുക. സ്വദേശി ജോലക്കാരുടെ എണ്ണം കുറവുള്ള സ്ഥാപനങ്ങളാണ് ചുവപ്പ് കാറ്റഗറിയില്‍. പത്തിലൊരാളെങ്കിലും തദ്ദേശീയനായുള്ള സ്ഥാപനങ്ങളാണ് പച്ച കാറ്റഗറിയില്‍. എല്ലാ സ്ഥാപനങ്ങളും പച്ച കാറ്റഗറിയിലേക്ക് വരണമെന്നാണ് സൗദി തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം. അല്ലാത്ത പക്ഷം ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യും.
സൗദിയില്‍ ലൈസന്‍സുള്ള 18 ലക്ഷം സ്ഥാപനങ്ങളാണ് ഉള്ളത്. ഇതില്‍ രണ്ടരലക്ഷത്തിലധികം സ്ഥാപനങ്ങളും ഇപ്പോഴും ചുവപ്പ് കാറ്റഗറിയിലാണ്. പച്ച കാറ്റഗറിയിലേക്ക് മാറാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് അന്യനാട്ടുകാര്‍ കൂട്ടത്തോടെ സൗദി വിടേണ്ടി വരുന്നത്. സൗദിയിലുള്ള നല്ലൊരുശതമാനം മലയാളികളും ചെറുകിട കച്ചവടക്കാരും ചെറിയ കമ്പനികളില്‍ ജോലി ചെയ്യുന്നവരുമാണ്. നിതാഖത് നിയമം കര്‍ശനമാകുന്നതോടെ സ്വപ്‌നങ്ങള്‍ക്ക് അവധി കൊടുത്ത് ഇവരില്‍ പലരും നാട്ടിലേക്ക് മടങ്ങേണ്ടി വരും. ഏറ്റവുമധികം മലയാളികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് രാജ്യമാണ് സൗദി അറേബ്യ.












Click it and Unblock the Notifications